ആർക്കോവേണ്ടി
രചന : ശ്രീരേഖ എസ്* ഒറ്റപ്പെട്ടവരുടെ ഗദ്ഗദങ്ങളിൽഉള്ളിലെ സങ്കടകണ്ണീരിൽ റോസാച്ചെടികൾതഴച്ചുവളർന്നു പുഷ്പിണിയാകുന്നു.കാഴ്ചക്കാർക്ക് അപ്പോഴുംനയനമനോഹരിയാണവൾ.മൊട്ടിട്ടു നിൽക്കുന്ന ചെടിയെമുള്ളിനെ മറന്ന്, അവർ താലോലിക്കുന്നു.അവരുടെയുള്ളിലെ ഹൃദയരക്തത്താൽകടുംചോപ്പുനിറം ഇതളുകളിൽസുന്ദരചിത്രം വരയ്ക്കുമ്പോൾഹാ.. നോക്കുന്നവർക്കെന്തു രസം.. !ഇളകിമറയുന്ന സങ്കടക്കടലിൽഅറ്റുപോകാത്ത വേരുകളിൽചെടികൾ വീണ്ടും പൊട്ടിമുളയ്ക്കുന്നുആർക്കോ ഇറുത്തെടുക്കാൻവേണ്ടി മാത്രം!തണുത്തുറഞ്ഞ മനസ്സിന്റെവിഷാദഗീതത്തിൻ ചൂടിൽവാടിത്തളർന്ന ചെടികളിലെപഴുത്തയിലകൾ…