സ്നേഹം
പട്ടം ശ്രീദേവിനായർ * മറക്കാതെ പോകുന്നുനാമെന്നു മാത്മാവിൻഅന്തരാള ങ്ങളിൽകാണുന്ന തീക്കനൽ!പാതി നീറുന്ന ചിന്തകൾക്കുള്ളിലായ്,പാതിയും നീറാത്ത,ഭസ്മമായ് വിങ്ങുന്നു!നീറ്റിയെടുത്താലുമൊടുങ്ങാത്തചിന്തകൾ,ഏകാന്തമായൊടുങ്ങുന്നകലെ,ചിതകളിൽ !സ്നേഹമോ,മോഹമോ,പകയോ,അതിനപ്പുറം,പേരറിയാത്തൊരുപേരിന്നകലെയോ?ആരായിരുന്നവർ?സ്വന്തമോ? ബന്ധമോ?ആരുതന്നായാലും അവരെന്നുമെൻ ബന്ധുവായ്……!നിമിഷാർദ്ധമായ് ..വീണ്ടും, പിരിയുന്നുഅന്യരായ്..നഷ്ടമാംആത്മാവിൻ,നൊമ്പരപ്പാടുമായ്..!.