പടിയിറക്കം
ജിബിൽ പെരേര* ക്ഷയിച്ച തറവാട് പോലെ മനസ്സ്…പൊയ്പോയ പ്രതാപത്തിന്റെ മാറാലകൾകൺകോണുകളിൽ തൂങ്ങിനിൽക്കുന്നുചിത്രശലഭങ്ങൾ കൂട്കൂട്ടിയഇടനെഞ്ചിലെ ഉദ്യാനംതരിശായിരിക്കുന്നു.പ്രതീക്ഷകളുടെ പൂങ്കുരുവികളെഹൃദയത്തിൽവെച്ച് തന്നെകാലവേടന്മാർ അമ്പെയ്തു കൊന്നു.കാവിൽപട്ടിണികിടന്ന് മടുത്തശുഭചിന്തകളുടെ സർപ്പങ്ങൾകരൾ വിട്ട് കാട്ടിലേക്കിഴഞ്ഞു തുടങ്ങിമുത്തച്ഛന്റെ ഗ്രഹപ്പിഴപോലെകായ്ക്കാത്തൊരു മാവും പ്ലാവും…അച്ഛന്റെ സുകൃതക്ഷയം പോലെതൊടിയിലെ ഒറ്റത്തെങ്ങിൽഒരു ഉണങ്ങിയ തെങ്ങിൻകുല..പിന്നെകായ്ക്കാത്ത മുന്തിരിവള്ളി പോലെഞാനെന്ന…