അനശ്വരപ്രണയങ്ങൾ.
മനോജ്.കെ.സി.✍️ അനന്യമാം പ്രണയം നറുനിലാപോൽ മധുരം മനോജ്ഞംഅടരാതെ ചിതറാതെ ചരിക്കുമീമാനസങ്ങൾയുഗ്മദളങ്ങൾ പോലിപ്പാരിൽ നിറവാർന്നുവർണ്ണാഭമായ്ആത്മഗഗനാന്തരങ്ങളിൽപടർന്നും പിണഞ്ഞും ആത്മശിഖിരങ്ങളിൽ ചൂഴ്ന്നിറങ്ങിധന്യതാലോലമാം ജന്മജന്മാന്തര സുകൃതി പോലെഅകലാനൊരിക്കലുമാവാതെയീ ശ്വാസോഷ്മമാം പുതപ്പിനുള്ളിൽമയങ്ങും ചുരുണ്ടീക്കിനാവല്ലിയിൽ വിടരാൻ കൊതിക്കുന്ന മൊട്ടുപോലെഇടയില്ല പേമനസ്സെന്നപോലെ കുരക്കില്ലൊരിക്കലും ശ്വാനനായ്പ്രണയാർദ്രമാം ഇണക്രൗഞ്ചങ്ങളെന്ന പോലെകാലതാമസങ്ങളും കാലഭേദങ്ങളും ഗതിമാറ്റങ്ങളോ അതൊട്ടുമേയില്ലാതെഅദൃശ്യമാം…