ബലിയാട്.
രചന : Sidheeq Chethallur ഏഴോ എട്ടോആടുണ്ടാവുംവലിയുമ്മയ്ക്ക് കൂട്ടത്തിലൊന്ന്ബലിയാടായിരിക്കും വല്ല ജാറത്തിങ്കലേക്കോശൈഖന്മാരുടെആണ്ടറുതിക്കോഒക്കെ നേർന്നിട്ടതായിരിക്കും ആടുവളർത്തലിൽബറകത്തുണ്ടാവാനുംകുടുംബത്തിലുള്ളോർക്ക്ദീനോം കേടുംഒന്നുമില്ലാതിരിക്കാനുമാണ്നേർച്ചയിടുന്നത് നേർച്ചയാടിന്പരിപൂർണ്ണ സ്വാതന്ത്ര്യമാണ് കയറിട്ട് കെട്ടിവലിക്കില്ല,കുരുത്തക്കേടിന്ചീത്തയില്ല നേർച്ചയാടിനെ നിന്ദിക്കുന്നത്നേർച്ചക്കാരെനിന്ദിക്കുന്നതിന്തുല്യമാണെന്നാണ്വലിയുമ്മയുടെ വെപ്പ് നേർച്ചകൊടുക്കുന്നദിവസംവലിയുമ്മയുടെ കാര്യംപോക്കാണ് ആടിനൊരുനൂറുമ്മയൊക്കെ കൊടുത്ത്ഒരുതുള്ളികണ്ണീര് പൊഴിച്ച്അവസാനം അവന്റിഷ്ടഭക്ഷണമൊക്കെ നൽകിഹൃദയം പറിച്ചാണ്യാത്രയാക്കാറ് വീട്ടുകാര് മൊത്തംഒരാഴ്ചയെങ്കിലുംഅവന്റെ ഓർമ്മകളിൽജീവിക്കും…