മായുന്നുവോ നീ.
രചന : ലാലി രംഗനാഥ്✍ ഉത്തരമില്ലാത്ത ചോദ്യമായെന്നുടെ,ചിത്തത്തെയാകെ മഥിച്ചിടും പ്രാണനെ,നീയെനിക്കേകിയ നോവിന്നിതൾ പോലുംനെഞ്ചോടു ചേർക്കും മധുരസ്വപ്നങ്ങളായ്. മലർവാക പൂത്തു കൊഴിഞ്ഞിട്ടുമെന്നിലാമധുവൂറും വാക്കുകൾ തേൻ മഴയാകുന്നു..അകലെ, അകലെയായ് നീ മാഞ്ഞ വീഥിയിൽ,പദനിസ്വനത്തിനായ് കാതോർത്തിരിപ്പു ഞാൻ.. മിഴിയരികിൽ നിന്നും നീ മാഞ്ഞകലവേ,കലഹിച്ചിടുന്നെന്റെ കൺകളും മനവുമായ്,വിരഹത്തിൻ…