അരുമയ്ക്കായ്
രചന : ഹരിഹരൻ എൻ കെ നാലുനാളായ് ഇതേവരേയ്ക്കുംതിരിച്ചെത്തിയില്ലെന്റെ മ്യാവു മ്യാവു ;ഒട്ടിയവയറുമായ് അവസാനമായെന്റെഅരികത്തുവന്നതു ദുഃഖസ്മൃതികളോ !തറവാട്ടിൻ പറമ്പിലെ ഭാഗങ്ങളിലൊന്നിൽജന്മം ലഭിക്കയാൽ ഇളയമ്മ നോക്കിടും;എങ്കിലും ഈ നാലുവീട്ടിലും വസിക്കുന്നുനമ്മുടെ പുന്നാര വളർത്തുപൂച്ചക്കുട്ടി !ഓരോ ദിവസവും ഓരോരോ വീട്ടിലാ-ണാഹാരമെങ്കിലും അന്തിയുറങ്ങുവാൻ ;ചെറിയമ്മയ്ക്കരുമയായ് നിത്യവും…