“നീറു മൊരാത്മാവ്…”❤️
രചന : രാജു വിജയൻ✍ നീറുമൊരാത്മാവെന്നു പറഞ്ഞാൽനിങ്ങൾക്കറിയാമോ…..?ആ –നീറ്റലറിഞ്ഞീടാനായ് നിങ്ങൾഞാനായ് മാറേണം….. നനവ് പടർന്ന മിഴിത്താരകളിൽകനവ് പടർന്നെന്നാൽ…അറിയുക നിങ്ങൾ ഞാനായ് മാറാൻവഴിതിരിയുകയല്ലോ….. നീലത്താമര പൂത്ത പുഴക്കരെസന്ധ്യ മറയുമ്പോൾ,വിങ്ങിടുമൊരു പടു ഹൃദയം കാണാംചവിട്ടി മെതിച്ചോളൂ….. ചോര പടർന്ന് വിടർന്ന് തുളുമ്പിയമാനസ വാതിൽക്കൽഎത്തുവതിനിയും കഠിനമതല്ലോ…നേരു…