നീമാത്രം
രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ അഴൽപൂണ്ടെൻ ഹൃദയത്തിലഗ്നിയാളീടുമ്പോ-ളഴകെഴുമോമൽ കാവ്യാംഗനേ നീഅരികിൽ വന്നൊരുനുള്ളു സ്നേഹം പകർന്നെന്നെ-യരികത്തു ചേർത്തണച്ചൊന്നു നിർത്തൂഒരുവരുമില്ലെനിക്കൊരുതുണയേകിടാൻകരളിലാനന്ദക്കുളിരുതിരാൻഅരിയൊരാ കനവുകൾ കണ്ടുക,ണ്ടെപ്പൊഴുംനിരുപമേ നീമാത്രമായ് മനസ്സിൽ!അരിമുല്ലവല്ലികൾ പൂവിട്ടുപുലരിയിൽ,പരിമൃദുഗന്ധംപൊഴിക്കെ മോദാൽ,ഒരുനൂറു ശലഭങ്ങളെത്തുന്നു ചുറ്റിനും,വിരവോടതിൻനറു തേൻനുകരാൻ!നിറതിങ്കൾ വാനിലങ്ങുദയംപൂണ്ടീടുമ്പോ-ളറിയാതെ നിന്നെഞാനോർത്തുപോയിഅകലെ മറഞ്ഞേവംനിൽക്കാതൊന്നമലേ,തകൃതിയിലെൻ മുന്നിലെത്തുകാർദ്രംഅനുരാഗലോലനായവനിയിൽ നിർനിദ്ര-മനവദ്യ ഭാവശതങ്ങൾ തൂകി,ഒരു നൽപ്രഭാതത്തിൻ…