ഒരു വർഷമേഘഗീതം.
രചന : ജയരാജ് പുതുമഠം.✍ പുലരിയിൽ വീണ മഴയിൽഅരികിൽവന്ന കുളിരിൽപ്രണയപല്ലവി സരളമായെൻചെവിയിൽ മൂളിയ കുയിലേതഴുകിയൊഴുകുംഈ അമൃതധ്വനികൾപുതുയുഗത്തിൻ സിരയിലാകെ അഴകുമങ്ങിയ മലർവനത്തിൻഅരികിലാരും വരികയില്ലിനിഒരുങ്ങിനിൽക്കൂ കഥയുമായിഒടുവിലിത്തിരി സ്മൃതികൾ മീട്ടാം മതിഭ്രമങ്ങൾ കളിയരങ്ങുകൾകനകശോഭയിൽ അഭിരമിയ്ക്കാൻശ്രുതികൾചേർത്ത് പറന്നുയർന്നുതൊടിയിൽനിന്നും മലരേ പ്രണയഗാത്രം ഇണയെതേടുംതരളഖനിതൻ ഉപവനത്തിൽഹൃദയമേഘം ഇതൾവിരിക്കുംതുഹിനതൽപ്പം ഒരുങ്ങിനിൽപ്പൂ