ബലിപെരുന്നാൾ
രചന : ഗഫൂർ കൊടിഞ്ഞി.✍ ഒഴുകിപ്പരക്കുന്നസംസമിന്നുറവുകൾഹൃദയത്തിനുള്ളിൽനിറഞ്ഞിടുന്നു.ഈന്തൽമരങ്ങൾഇളം കാറ്റ് മൂളിയി-ന്നുൾത്തടം നനവാൽകുതിർന്നിടുന്നു.മരുഭൂവനങ്ങളിൽഹാജറ ബീവിതൻആർത്തവിലാപംഉയർന്നിടുന്നുമണലണിക്കാടുകൾഗദ്ഗദം പങ്കിട്ട്ഇബ്റാഹിം നബിയെപുണർന്നിടുന്നു.ബലിയുടെസ്‌മൃതികൾ പരന്നിടുന്നുഇസ്മായിൽ നബിയോവിതുമ്പിടുന്നു.അഹദിൻ്റെകാരുണ്യ സീമയനർഘളംആശാ പ്രവാഹമായ്പെയ്തിടുന്നു.അറഫയിൽസ്നേഹം വഴിഞ്ഞിടുന്നു.ആത്മാവിനുള്ളംതുളുമ്പിടുന്നൂപിന്നെയും പിന്നെയുംകാലം നമുക്കിതാകാരുണ്യവർഷംചൊരിഞ്ഞിടുന്നൂ.