മദനോത്സവം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍ വേദിയിൽ മത്സരമാക്കി മർത്ത്യൻജീവിതം മദനോത്സവമാക്കിരാത്രിയെപ്പകലാക്കി മാറ്റി നിദ്രയെരാവിന്റെ പടിപ്പുറത്താക്കി രീതിയും നാട്ടുനടപ്പും കളഞ്ഞിട്ട്ശീലങ്ങൾ കടമായിവാങ്ങിചോരുന്ന സംസ്കാരമൂല്യങ്ങളെ നോക്കിചോദ്യമറിയാതെ പിടഞ്ഞു പലതുമുൾക്കൊള്ളാൻ കഴിയാതെപഴമകൾ നെടുവീർപ്പിൽത്തകർന്നുഉയരുന്നചോദ്യങ്ങളുടനെ ശിരസറ്റുമറുചോദ്യമായ് നിണംവീഴ്ത്തി വിടരുന്നപുഞ്ചിരി വികലമായിത്തീർന്നപ്പോൾവിസ്മയം മുഖങ്ങളിൽച്ചേക്കേറിബന്ധങ്ങളെ സ്വന്തംകീശയിൽ തിരുകുന്നബന്ധുക്കളും…