തീർത്ഥ കണങ്ങൾ
രചന : ശ്രീകുമാർ എം പി✍ മനസ്സിലുണ്ടാഴമുള്ളനീലത്തടാകം !നീരജങ്ങൾ വിടർന്നു നില്ക്കുംനീലത്തടാകംനീർമണികളൊത്തുകൂടുംനീലത്തടാകംനീന്തി നീന്തി മീൻ തുടിയ്ക്കുംനീലത്തടാകംആനന്ദം നുരഞ്ഞുയരുംനീലത്തടാകംആത്മഹർഷ നിർവൃതിയായ്നീലത്തടാകംആത്മദു:ഖ മലിഞ്ഞടിയുംനീലത്തടാകംരോദനങ്ങൾ വിതുമ്പി മായുംനീലത്തടാകംആശ്വാസക്കാറ്റ് വീശുംനീലത്തടാകംആഗ്രഹങ്ങൾ നാമ്പുനീട്ടുംനീലത്തടാകംആരോരുമറിയാത്തനീലത്തടാകംആഴത്തിൽ സത്യമുള്ളനീലത്തടാകംആത്മദീപം ജ്വലിച്ചു നില്ക്കുംനീലത്തടാകംപ്രചണ്ഡ കോളിളക്കങ്ങളിൽപെട്ടുഴറാതെശിഥിലമായ മോഹങ്ങളിൽപെട്ടുഴലാതെചിതറിയ ചിന്തകൾക്കടിമയാകാതെമൃദുല വികാരങ്ങളിലുലഞ്ഞു വീഴാതെവിരുതുള്ള നാവികനായ്നിവർന്നു നില്ക്കണംഅമരത്തിരുന്നു, നൗകലക്ഷ്യം…