അവളവളാകുമ്പോൾ
രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ സ്വപ്ന സൗഗന്ധികങ്ങളെനേർത്ത നിലാച്ചിന്തുകൾചുംബിച്ചുണർത്തുന്നനീലരാവുകളിലാണ്ഗന്ധർവ്വഗന്ധംഅവളെ ചുറ്റിവരിയുന്നതുംരസരേണുക്കളുടെകടുംകെട്ടുവീണകുചാഗ്രങ്ങളിൽഉന്മാദത്തിന്റെകനൽപ്പൂക്കൾ വിരിയുന്നതുംദന്തക്ഷതങ്ങളാൽഅധരങ്ങളിൽരുധിരരുചിപടരുന്നതും .നിദ്രാന്തരങ്ങളിലാണ്കൊഴിഞ്ഞുപോയകിനാവിന്റെശലഭചുംബനങ്ങളാൽഉടൽപ്പെരുക്കങ്ങളുടെവെള്ളിടിവെട്ടുന്നതുംരോമകൂപങ്ങളിൽ പ്പോലുംതൃഷ്ണകൾ തെഴുത്ത്മിഴിക്കോണുകൾവാകപ്പുല്ലുകളെപ്പോൽസൂര്യനെത്തിരയുന്നതുംരാമപാദം തേടുന്നൊരുമോഹശിലയായ്പെണ്ണുമാറുന്നതുംപ്രകൃതിപരിണാമത്തിന്റെകവിതപാടുന്നതും.കാലംകനച്ചുനാറിയപഴന്തുണിക്കെട്ടുപോൽഅടുക്കളപ്പടിയിൽപ്രതിഷ്ഠിക്കുമ്പോൾഅവളെച്ചുറ്റിയിരുന്നത്ശ്വാസം മുട്ടിക്കുന്നപുകച്ചൂര് മാത്രമാകുന്നു .സ്ഥൂലകുചകുംഭങ്ങൾനീരുവറ്റിത്തീർന്നപേരില്ലാഫലമാകുന്നു .മിന്നൽദ്യുതിചിതറിയിരുന്നഉടൽച്ചുഴികൾനിശ്ശബ്ദതടാകങ്ങളെപ്പോൽശാന്തമായ് തീർന്നിരിക്കുന്നു .,ആർദ്രസ്നേഹത്തിന്റെഅഴകുനിറഞ്ഞിരുന്നമിഴിയിണകൾതുളുമ്പിയൊഴുകുന്നഅഴൽപ്പുഴകളായ്‌തീർന്നിരിക്കുന്നു .,ഇന്ന് ,പാമ്പു പടംപൊഴിച്ചപോൽഇന്നലെകളെ ഉരിഞ്ഞെറിഞ്ഞ്പരിവർത്തനത്തിന്റെപുതു മേലങ്കിയണിയുമ്പോൾപൊള്ളുന്നതാർക്കാണ് ..?അവളവളിടങ്ങളിൽഅവൾ അവളാകുമ്പോൾനോവുന്നതാർക്കാണ് ?കർമ്മണ്യേ ദാസി എന്നതിൽനിന്നുംകർമ്മണ്യേ…