Category: സിനിമ

“ലോക്ഡ് ഇൻ” (Locked In) സിനിമ ന്യൂയോർക്ക് തീയേറ്ററിൽ ശനിയാഴ്ച (നാളെ) പ്രദർശനം ആരംഭിക്കുന്നു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അമേരിക്കൻ മലയാളികൾ ഏറെ ആവേശത്തോടെ വരവേൽക്കാൻ കാത്തിരുന്ന മലയാളം സിനിമ “ലോക്ഡ് ഇൻ” (Locked In) നാളെ ഓഗസ്റ്റ് 20 ശനി ഉച്ചക്ക് ശേഷം 3:30 -നും 7:10 -നും പ്രദർശനത്തിനെത്തുന്നു. റിലീസ് ചെയ്യുന്ന ദിവസം ന്യൂയോർക്കിലെ…

കാപട്യം

രചന : രാജുകാഞ്ഞിരങ്ങാട് ✍ മഞ്ഞുകാലത്തിൻ്റെ തുടക്കംനിറയെ ഇലകളുള്ള മരത്തിൽഒരു പക്ഷി വന്നിരുന്നു പക്ഷി മരത്തോടു പറഞ്ഞു:എനിക്ക് നിന്നോട് പ്രണയമാണ് മരം ഇലകളെല്ലാം കുടഞ്ഞെറിഞ്ഞ്പക്ഷിയോടു പറഞ്ഞു: പ്രണയം നഗ്നമാണ്യഥാർത്ഥ പ്രണയമെങ്കിൽനീയെനിക്ക് പുതപ്പാകുക ഒരു തൂവൽ പോലുംഅവശേഷിപ്പിക്കാതെപക്ഷി പറന്നു പോയി.

വഴിതെറ്റി വരുന്നൊരു
പ്രണയത്തിനായ്

രചന : ദിവ്യ എം കെ ✍ വർഷങ്ങളോളംവഴിതെറ്റി വരുന്നൊരുപ്രണയത്തിനായ്അവൾ കാത്തിരുന്നു…..നീലവിരിയിട്ടജാലകങ്ങളുള്ളമഞ്ഞ നിറമടിച്ചവീടിന്റെ ചുവരുകളിൽഅവൾപ്രണയമെന്ന് എഴുതിവെച്ചു…..ഉമ്മറത്ത് എഴുതിരിയിട്ടഒരു നിലവിളക്ക്അവൾ അണയാതെകത്തിച്ചു വെച്ചു….ഇടവഴിയിൽഗുൽമോഹറുകൾആർത്തിയോടെപൂക്കുമ്പോൾ….ചെമ്പകവും അരളിയുംനിഴൽ വിരിച്ചമുറ്റത്ത്പ്രണയദാഹിയായ്അവൾഅലഞ്ഞിരുന്നു…….കിളികളോടുംപൂക്കളോടുംവെയിലിനോടുംമഴയോടുംവരാത്തൊരാളെചൊല്ലി അവൾകലഹിച്ചിരുന്നു…….രാവെളുപ്പോളംപൂർണ്ണമാവാത്തപാട്ടുകൾക്കായ്കാതോർത്തിരുന്നു…..ചിലങ്കകൾ കെട്ടിആർക്കോവേണ്ടിഉന്മാദനൃത്തംനടത്തിയിരുന്നു…,…..ആരും തുറന്നുവരാത്തഅവളുടെഹൃദയജാലകങ്ങളിൽനീലമിഴിയുള്ളൊരുപക്ഷിയായ്‌പ്രണയം കുടിച്ചുവിരഹിയായ്അവൾ എന്നുംചിറകടിച്ചു കരഞ്ഞിരുന്നു……അരുത്….ഇനി ഇവിടെകിടക്കുന്ന അവളുടെമൃതശരീരത്തിനരികിലേക്ക്നിങ്ങളാരും വരരുത്…..അവളുടെ കണ്ണുകളിലേക്ക്നോക്കരുത്….പ്രണയത്താൽ തിളങ്ങുന്നഉജ്വലനക്ഷത്രങ്ങൾഇനി ആ…

സ്വാതന്ത്ര്യം

രചന : റെജികുമാർ ചോറ്റാനിക്കര ✍ പെരുമകൾ പേറുന്ന പേരെഴും ഭാരതംപുകൾപെറ്റ പുണ്യമാം ദേശമല്ലോ..ശാന്തി, സമാധാന, സത്കർമ്മ ലക്ഷ്യമോ –ടേവരും സോദരത്വേന വാഴ്‌വൂ..ഈ മഹത്ഭൂവിൽ പിറന്നൂ മഹാരഥർഇവിടെപ്പിറന്നൂ മഹത്ചരിതം..കടലുകടന്നുവന്നെത്തിയോരീ ഭൂവി-ന്നധിപരായ് മാറുകയായിരുന്നൂ..നാടിന്റെ സമ്പന്ന പൈതൃകമൊക്കെയുംഅന്നാ വിദേശികൾ കൈക്കലാക്കീ..നാടിനെ വെട്ടിമുറിച്ചവർ തീർത്തതോനാട്ടിലനൈക്യമായ് മാറിയല്ലോ..ഗാന്ധി…

നാനാത്വമായ ഏകത്വവിസ്മയം!!!

രചന : രഘുനാഥൻ‍ കണ്ടോത്ത്✍ നാനാത്വമാകവേഏകത്വമാർന്നൊരുവൈരുദ്ധ്യവിസ്മയമെന്റെ ദേശം! അസ്തമയങ്ങളി‐ലസ്തമിക്കാത്തൊരുഅസ്തിത്വമാണെന്റെ ജന്മദേശം! മൂന്നു സമുദ്രത്തിരക‐ളരഞ്ഞാണംചാർത്തുന്ന ഭൂമിക‐യെന്റെ ദേശം! കളകളം പെയ്യുന്നപലമൊഴിപ്പക്ഷികൾചേക്കേറും പൂവനമെന്റെ ദേശം! യക്ഷന്റെ ഹംസമായ്മേഘം നടകൊണ്ടവിന്ധ്യസാനുക്കളു‐മെന്റെ ദേശം! അധിനിവേശം കണ്ട്തീക്കനൽക്കണ്ണായസഹ്യതീരങ്ങളു‐മെന്റെ ദേശം! കലകളറുപതി‐നായിരം വർണ്ണങ്ങൾസപ്തസ്വരങ്ങൾക്ക്സഹസ്രരാഗം! മാ നിഷാദാ! പാടിനിഷാദനും കവിയായിപാരിന്റെ വിസ്മയ‐മെന്റെ…

നമുക്കൊരേ സ്വരങ്ങൾ

രചന : പാപ്പച്ചൻ കടമക്കുടി ✍ എനിക്കു നിന്നടുത്തു വന്നിരിക്കണംനിനച്ചതൊക്കെ കാതിലിന്നു പെയ്യണംനനുത്തു പുഞ്ചിരിച്ചു നിന്റെ ചുണ്ടിനാൽഎനിക്കൊരിഷ്ടരാഗമുദ്ര നല്കണം.തിളച്ചിടുംമനസ്സു മൂടിവയ്ക്കിലുംമുളച്ചു പൊന്തിടുന്നു മോഹമെന്തിനോ?തെളിഞ്ഞുദിച്ചിടുന്നു സൗരമണ്ഡലംകുളിർന്നു പാടിയുള്ളിലിന്നു പൈങ്കിളി.അകന്നകന്നു നാമടുത്തിരിക്കണംഅകംനിറഞ്ഞു കാവ്യമാല കോർക്കണംവിടർന്നിടുന്നൊരായിരം ദലങ്ങളിൽതുടുത്തവീണ പോലെയിന്നു പാടണംപയസ്സുപോലെ ശുഭ്രമായ് പരസ്പരംലയിക്കണം നമുക്കൊരേ സ്വരങ്ങളായ്എഴുന്നുനില്ക്കണം…

*മൗനനൊമ്പരം*

രചന : സതി സതിഷ്✍ എല്ലാവരും ഉണ്ടെങ്കിലും ആരുമില്ലെന്ന് തോന്നുന്നു ചില സന്ദർഭങ്ങൾഓരോരുത്തരുടയുംജീവിതത്തിൽ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടാവാം.ആ ഒരു നിമിഷത്തിലെ ഒറ്റപ്പെടലിൻ്റെ വേദന ഒരു ജീവിതകാലം മുഴുവൻ ചേർത്തുനിർത്തിയവരിൽ നിന്നുണ്ടാകുന്ന വേദനകളെക്കാളും അധികമായിരിക്കുംഅത്രമേൽ പ്രിയപ്പെട്ടവരുടെ ചില പെരുമാറ്റങ്ങൾ പലപ്പോഴും വേദനാജനകമായി തോന്നാം.അങ്ങോട്ട് നൽകുന്ന…

അമ്മയും ഉണ്ണിയും..

രചന : സന്തോഷ് പെല്ലിശ്ശേരി ✍ മണ്ണിൽ നിന്നെന്റെ കരളുമായ് ദൂരെ ,വിണ്ണിലെത്തിയ പൊന്നോമനേ..കണ്ണിലുണ്ണിയായ് തീർന്നിടും നീയാവിണ്ണവർക്കുമതിവേഗത്തിൽ … ! മാഞ്ഞു പോയി നീ ,മാരിവില്ലുപോൽകുഞ്ഞു പൂവേ ,നീയിതെന്തിന്…?തേഞ്ഞു തീർന്നെന്റെ ചിന്തകൾ മെല്ലെമഞ്ഞുതുള്ളീ നിന്നോർമ്മയിൽ…! നിൻചിരിയ്ക്കു സമാനമാകില്ലീപുഞ്ചിരിയ്ക്കുന്ന പൂക്കളും…സഞ്ചിതമെന്റെ ചിന്തകൾക്കിന്ന്മഞ്ജുഭാഷിണീ നിൻമുഖം..!…

“വിസ്മയം തീർത്ത ഭരതനാട്യ അരങ്ങേറ്റവുമായി ഗായത്രി നായർ”

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോർക്ക് : യോങ്കേഴ്‌സ് ലിങ്കൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞുകവിഞ്ഞ സദസിൽ ചടുലവും സുന്ദരവുമായ നൃത്തചുവടുകൾ കൊണ്ട് ആസ്വാദക ഹൃദയങ്ങളെ മനം കുളിര്‍പ്പിച്ച് ഗായത്രി നായർ, തൻ്റെ ഭരതനാട്യം അരങ്ങേറ്റം ഏകദേശം അഞ്ഞൂറോളം വരുന്ന ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നിൽ ആനന്ദത്തിന്റെ…

ഇറങ്ങിപോവുമ്പോൾ…

രചന : രേഷ്മ ജഗൻ✍️ ശ്ശെടാ ഇതൊരു വല്ലാത്തചെയ്‌ത്തായി പോയി.ഇറങ്ങിപോവുമ്പോഴോരു വാക്കുമിണ്ടണ്ടേ.തിരിച്ചേൽപ്പിക്കാനായ് ചിലതുണ്ടായിരുന്നു.പൊതിഞ്ഞെടുക്കുമ്പോൾ ഇതും കൂടി എടുക്കാൻ പറയണമായിരുന്നു.വേറൊന്നുമല്ലഎന്റെ ഹൃദയം നിറഞ്ഞു നീ തന്ന ചിരി.ഒരുമിച്ചുണ്ട രുചി.ചങ്കിലെ പിടയ്ക്കുന്നൊരു കടൽഎന്റെ നെഞ്ചിലേക്കിറക്കിവച്ച ഭാരം.വല്ലാത്തൊരു ചെയ്ത്തായെടോഎന്റെ ചങ്കു പറിച്ചോണ്ട് പോയാമതിയായിരുന്നു.ഇതിപ്പോ ഇവിടെ കിടന്ന്…