ആകാശക്കാഴ്ച്ചകളിലെസ്വപ്ന വീടുകൾ “
രചന : ഷാജു. കെ. കടമേരി✍️ ഓരോ നിമിഷവും നിറം മങ്ങിയആകാശക്കാഴ്ചകളിലേക്ക്മിഴി കോർത്തിരിക്കുന്നവീടില്ലാത്തവരുടെഎരിഞ്ഞു കത്തുന്നകിനാവുകൾക്കിടയിലേക്ക്നടന്ന് കയറിഅടർന്ന് വീഴുന്ന ചിന്തകളെപുറത്തേക്ക് വാരി വലിച്ചിട്ട്കണ്ണീരിൽ വരയ്ക്കാൻശ്രമിക്കുമ്പോൾകരയുന്ന മഴയെ.നെഞ്ചോടടുക്കിപ്പിടിച്ചൊരുപിടച്ചിൽ പാതിരാവിന്റെഹൃദയം മുറിച്ചു കടക്കും . വെയില് കൊന്ന് നിലവിളിക്കുന്നകരള് കൊത്തിപ്പിളർന്നൊരുമിടിപ്പ് അവരുടെസ്വപ്നങ്ങളിലേക്ക്ഇരമ്പി പുണരും .ഇരുള് തീത്തിറയാടികലമ്പിവീഴുന്നസങ്കട…