ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും പ്രണയദിനാശംസകൾ !

Category: സിനിമ

സുദർശനം

രചന : സുദേവ്.ബി ✍ സംഹരിയ്ക്കുന്നു സർവ്വതും കേവലംനിഷ്കളാനന്ദബോധമായ്ത്തീരുവാൻസൃഷ്ടിതൻ കാരണാബ്‌ധിയിലിച്ഛതൻഓളമില്ലാത്തൊരേകാന്തസ്വച്ഛത!സർഗ്ഗതാരള്യമുഗ്ദ്ധലാവണ്യതമെല്ലെയൂറുന്നു ശ്രദ്ധാങ്കുരങ്ങളായ്ലോലലോലമാസ്പന്ദനമൊക്കയുംരൂപമാവുന്നിതാ ശബ്ദ,സ്പർശത!എന്തുമാധുര്യ സൗഗന്ധപൂർണ്ണതനിത്യനൂതന സൗന്ദര്യ ധീരതവിശ്വദർശനം സാധ്യമാകുന്നു ഹാഅക്ഷരപുഷ്പകർണ്ണികാഗ്രത്തിലുംവീണ്ടുമീ തളിർദർഭക്കിളുന്തിനാൽതൊട്ടിടട്ടേ സുദർശന രശ്മികൾ.സംഹരിക്കുന്നിടക്കിടെ കാവ്യമേനിൻ്റെ ഭംഗി നവീകരിച്ചീടുവാൻ !ആരുടയ്ക്കാനഖണ്ഡ ഗഭീരതആരുകൊത്താനതിൽ രൂപഭദ്രതചേതനാസ്പന്ദനങ്ങളെ കൊണ്ടു ഞാൻവീണ്ടെടുക്കുന്നനുഗ്രഹ ദർശനംകാലമേ നിന്നനുജ്ഞയേ പ്രാർത്ഥിച്ചുസൃഷ്ടിസംഹാരമേകുന്നതീതൃണം !ഊർജ്ജരശ്മിയേ…

പതിതൻ്റെ കുമ്പസാരം

രചന : മംഗളൻ കുണ്ടറ ✍ പ്രണയ സംഗീതത്തിൻസപ്തസ്വരങ്ങളാൽപ്രണയ ശ്രുതി ചേർത്തു നീഹൃദയമണി വീണയിൽപ്രണയ മഴപ്പെയ്ത്തിൻപല്ലവി പാടി നീപ്രണയാനുപല്ലവി ഞാൻമറന്നൊരുവേള! കണ്ണുകൾ രണ്ടെനിക്കുണ്ടെ-ന്നിരിക്കിലുംകണ്ണായ നിന്നുള്ളം കാണാൻകഴിഞ്ഞില്ലകണ്ടു കൊതിപൂണ്ടു ഞാൻ-നിൻ മേനിയഴകെന്നാൽകണ്ടില്ല നിന്നിലെ നിന്നെഞാനൊരു മാത്ര! അസ്ഥി തുളച്ചെന്റെമജ്ജയിലേറിപ്പോയ്അജ്ഞാതമേതോരതിമോഹങ്ങൾഅസുലഭമൊരു രതി-യനുഭൂതി രഥമേറിഅരികത്തണഞ്ഞുഞാ-നാസക്തിയാൽ. നിൻ…

ഒരു പ്രണയ സ്വപ്നം

രചന :- എൻ. അജിത് വട്ടപ്പാറ ✍ ഓർമയിലോളമായ് മനസ്സുണർന്നുആദ്യപാദ ചുംബനം സ്വപ്നമായി,പ്രകൃതിതൻ രാഗവേദിയുണർന്നൊഴുകിപാതയോര പുഷ്പ വൃഷ്ടി പരിലസിച്ചു.ദിവ്യ സങ്കല്പങ്ങൾ ചിറകുകൾ വിടർത്തിആകാശപറവപോൽ പറന്നുയർന്നു ,നക്ഷത്രജാലകം തുറന്നൂ പ്രണയത്തിൻനീല ജലാശയത്തിൻ കുളിർപകർന്നു.മധുരകിനാവിൽ നിറമുള്ള പൂവുകൾപറുദീസയായി പടർന്നു ചുറ്റുംആത്മ നീതിതൻ തീരത്തിലലിയുന്നദിവ്യ സംഗീതത്തിനീണം…

കണി

രചന : MS കുളത്തൂപുഴ. ✍ മേടം രാശി യിലേക്കാദിത്യൻതേരുമുരുട്ടി യുരുട്ടി വരുമ്പോൾദിനരാത്രങ്ങൾ സമമായ് നിൽക്കുംദിവസം വിഷുവെന്നാണേ ശാസ്ത്രം കണിക്കണ്ടുണരാൻ വേണ്ടി ജനിക്കുംഒറ്റപ്പൂവതു താനാണെന്നത-റിഞ്ഞിട്ടാകാം മുറ്റത്തുള്ളൊരുകൊന്നയിലാകപ്പാടേ പൂക്കൾ! ഇലകൾ പൊഴിഞ്ഞ മരത്തിൻചില്ലയി –ലിള വെയിലേറ്റ് തിളങ്ങും പൂക്കൾ.ചെറിയൊരു കാറ്റിൻ തഴുകലിലാകെയിക്കിളി കൊള്ളുമിളക്കത്താലി!…

പകൽ മറഞ്ഞ പാത

രചന : ഷിംന അരവിന്ദ് ✍️ യവനികയ്ക്കുള്ളിൽ മാഞ്ഞുപോയെരെൻ സ്നേഹബന്ധത്തെ മനതാരിലേറ്റി , സനേഹമാം പൂന്തോണിയിൽകുഞ്ഞിതൾ പൂവായ്ശ്രുതി മീട്ടവെപൊന്നമ്പിളിക്കലയുംകൂട്ടായ് വന്നുരാവിൻ പൂന്തോണിയിൽ..നിലാവെട്ടം മിഴികളിലേറ്റ് വാങ്ങുമ്പോഴുംനൊമ്പരങ്ങൾ മറന്നിടുന്നുരാവിൻ നിലാവിൽ..നീല നിലാവിൻ പൂന്തോണിയിൽ നിലാവിനൊപ്പമോർത്തിരുന്നു പകൽ മറഞ്ഞപാതയിൽ ,ഇരുൾ വന്നുമൂടിയ ദേവാങ്കണത്തിലെസുഗന്ധത്തിൻ ഏടുകൾജീവിതമാം കദനത്തിൽസൗരഭ്യമേറും…

വരദാനം

രചന : റെജികുമാർ ചോറ്റാനിക്കര ✍ നിറങ്ങളൊന്നുചേർന്നുപാടുമീ,പ്രപഞ്ചമാകെയുംനിറഞ്ഞുനിൽപ്പുനിൻ പ്രസന്നഭാവമെന്നുമംബികേ..മറക്കുവാൻകഴിയുമോപകർന്നു-തന്ന തേൻകണംനിറച്ചൊരീപ്പകലിനെന്നുമീണമായിനിൽപ്പതും..കരൾത്തുടിപ്പിലെന്നുമേ,നനുത്തമഞ്ഞുതുള്ളികൾവ,ന്നിറ്റുവീണരാവുകൾ മറന്നുപോകുമോ മനം..സദാവിടർന്നുനിന്നുപുഞ്ചിരിച്ചപുഷ്പജാലവുംപടർന്നിറങ്ങുമീഹൃദയതന്ത്രിയിൽ നിരന്തരം..തരാതരംമെനഞ്ഞുമണ്ണിലെന്നുമിത്ര കൗതുകംവിളഞ്ഞിടുന്നുനൂറുമേനിയിൽക്കതിർക്കുലകളായ്..പുലർക്കിനാക്കളുമ്മവച്ചുണർന്നൊ-രർക്കബിംബവുംസുഷുപ്തകാന്തിയിൽപ്പിറന്നുവീണ താരകങ്ങളും..തഴച്ചുപൊന്തുമേതൊരുഷ്ണതീവ്രതയ്ക്കുമുള്ളിലും..നിരന്നുനിൽക്കുമീയരിയപുൽക്കൊടിക്കുരുന്നിലുംതുളുമ്പിവീഴുവാൻമടിച്ചിടുന്ന നീർക്കണങ്ങളും..സമസ്തസുന്ദരങ്ങളാമിതെന്നുമൂഴിയിൽവിളങ്ങി-നിൽക്കണേമനങ്ങളിൽക്കുളിർചൊരിഞ്ഞിടുന്ന പോൽ..

പ്രണയ ജീവിതം

രചന : രാജു കാഞ്ഞിരങ്ങാട് ✍️ ശൈത്യത്തിൻ്റെ ഇല മൂടലുകളെവെയിലിൻ്റെ തരിവള കൈകൾപതുക്കെ നീക്കുന്നുനീ പകർന്നആദ്യ ചുംബനത്തിൻ്റെചൂടിൽസൂര്യകാന്തി പൂക്കുന്നു പ്രീയേ,പ്രണയത്തിൻ്റെ പനിത്തിമർപ്പിൻചുരത്തിലാണു നാംചുവന്ന വാകപൂവുപോലെ പരില –സിക്കനാംവഴി മറന്ന മൊഴി മുറിഞ്ഞ കാട്ടു –പാതയിൽകാഴ്ചശൂന്യമായിടുന്നതാമി –വേളകൾ മഴവില്ലു തേടിവന്ന പറവകൾപോലെഉടലൊരുക്കും ഉത്സവത്തിമർപ്പി…

നമ്മൾ

രചന : മോഹൻദാസ് എവർഷൈൻ.✍ ഇന്നലെ നമ്മളൊന്നായിഘോഷിച്ചതെല്ലാംഇന്നാരോ എന്റേതും,നിന്റേതുമാക്കിയില്ലേ?നമ്മളെന്ന വാക്കുംപ്രാണനായി പിടയവെ,ഞാനും നീയുമന്യരായിചോര കുടിക്കുന്നു.നമ്മളിന്ന് കണ്ടാൽചിരിക്കാത്ത കൂട്ടരായ്ഒന്നായിന്നലെനടന്നവഴികളൊക്കെയും മറന്നു.അയലത്തടുപ്പിലെ തീ കടംവാങ്ങികൊളുത്തിയവെളിച്ചവുമാരോ ഊതികെടുത്തി.അങ്കം കുറിക്കുവാനിരു കൂട്ടരായ്ആയുധം തിരയുന്നു നമ്മൾ.നമ്മൾ ഭിന്നിച്ച് നില്കുന്നനേരത്തുംമദ്യത്തിനായി ഒന്നിച്ച് നില്കുവാൻമടിയേതുമില്ലാത്തകാലം,കലികാലം.കണ്ണിലെ ചോരയുമൂറ്റികുടിച്ചട്ട കണ്ണീര് മാത്രംബാക്കിയാക്കി.കണ്ടാലറിയാത്തനമ്മളൊരുനാൾകൊണ്ടാലറിയുമെന്നാരോഉച്ചത്തിൽ ചൊല്ലുന്നു.

ഷണ്മുഖദാസ് മാഷ് പുരസ്‌കൃതനാകുമ്പോൾ..

ജയരാജ്‌ പുതുമഠം✍ പുരസ്‌കാരങ്ങൾക്ക് എക്കാലത്തും അതിന്റേതായ ചന്തങ്ങളും, ഗന്ധങ്ങളും,ബന്ധങ്ങളും സ്വകീയമായി മിഴിവ് പകരാറുണ്ട്. പ്രത്യേകിച്ച് അർഹതപ്പെട്ടവരുടെ ശിരസ്സിൽതന്നെ അതിന് ഇരിപ്പിടം ലഭിക്കാനിടംവരുമ്പോൾ അത് ലഭിക്കുന്നവരേക്കാൾ അഴകേറുന്നത് ആ പുരസ്കാരത്തിനാണെന്നാണ് എന്റെ മതം.ഇവിടെ ‘ഫിപ്രെസ്കി’ എന്ന അന്താരാഷ്ട്ര പുരസ്കാരത്തിന്റെ അഴക് കുറേകൂടി ഔന്നത്യത്തിലേക്ക്‌…

മണൽകാട്ടിലെ ജന്മങ്ങൾ

രചന : രാജേഷ്.സി.കെ.ദോഹ ഖത്തർ ✍ കുറച്ചു ധനം ഉണ്ടായിരുന്നേൽവരില്ലായിരുന്നു ഉരുകികിത്തീരുവാൻ.ഈ മണൽക്കാട്ടിൽ ദൈവമേ …കുനുട്ടും കുശുമ്പും ഉണ്ടേലും,കേര വൃക്ഷം വളർന്നു നിന്നീടുന്ന,എൻ പൊന്നു നാടല്ലോ ദൈവനാട്,പരശുരാമൻ മഴു എറിഞ്ഞു..കടലിൽ നിന്നുയർന്നു വന്ന…അമൃത കുംഭം ആണത്രേ കേരളം.കേരവൃക്ഷം വളർന്നു നിന്നീടുന്ന,പൊന്നു നാടല്ലോ…