വിഷു ദിന ആശംസകൾ
രചന : പട്ടം ശ്രീദേവിനായർ ✍ സ്വപ്നം മയങ്ങും വിഷുക്കാലമൊന്നിൽ,കണ്ണൊന്നു പൊത്തികണിക്കൊന്ന,എത്തി!കണ്ണൊന്നുചിമ്മിക്കു ണുങ്ങിച്ചിരിച്ചു….,കണ്ണന്റെ രൂപം മനസ്സിൽ തെളിഞ്ഞു!കാണാതെ എന്നും,കണിയായൊരുങ്ങി,ഉള്ളാലെയെന്നും,വിഷുപ്പക്ഷി ഞാനും!കണിക്കൊന്ന പൂത്തൂ,മനസ്സും നിറഞ്ഞു,കനക ത്തിൻ പൂക്കൾനിരന്നാഞ്ഞുലഞ്ഞു,വിഷുക്കാലമൊന്നിൽശരത് ക്കാലമെത്തി,പതം ചൊല്ലിനിന്നുകണിക്കൊന്ന തേങ്ങി,കൊഴിഞ്ഞങ്ങുവീണസുമങ്ങളെ നോക്കി,എന്തെന്നറിയാതെ വിങ്ങിക്കരഞ്ഞു…..!കണിക്കൊന്നപ്പൂവിനേ, നോക്കിചിരിച്ചു,കണ്ണൻ വന്നു,,,കണികാണാനായി…!കണിക്കൊന്നവീണ്ടുംആടിയുലഞ്ഞു…ശിഖരങ്ങളാകേപൂത്തങ്ങുലഞ്ഞു…!വിഷുപ്പക്ഷി വീണ്ടുംചിരിച്ചങ്ങു നിന്നു….!