രചന : പി.എം. വി.✍ കാലത്തു കൂടുവിട്ടാൽതാഴത്തു തോട്ടമെത്തി,ജോലിക്കു ഹാജരാവുംഅമ്മയും കുഞ്ഞുങ്ങളും.പാലിക്ക ജീവക൪മംജീവിക്കവേണമെന്നാൽജീവിക്കുപോലുമില്ല-ക്കാര്യത്തിൽ രണ്ടുനീതി.മക്കൾക്കു ജീവപാഠംചിക്കിച്ചിനക്കിനൽകുംദുഷ്ടത ദൃഷ്ടിവെച്ചാൽകൊക്കിപ്പറഞ്ഞുകാട്ടി,പെട്ടെന്നു തൻചിറകിൽവട്ടത്തിൽ കൂടൊരുക്കും!നാരിക്കു ശ്രേഷ്ഠാശ്രമംമാധുര്യമാതൃകാലംഭാരിച്ചക്ലേശത്തിലുംവാത്സല്യമേറ്റുംകാലം.മക്കൾക്കു മാതൃഹൃത്തിൽഎന്നെന്നും ശൈശവംതാൻപൊക്കിൾ മുറിച്ചബന്ധംഅറ്റിടാ ജന്മകാലം!പോറ്റിവള൪ത്തി സ്വന്തം-കാര്യത്തിൽ പ്രാപ്തിയാക്കും-കാലംവരേക്കും നെഞ്ചിൽപേറുന്നു ആധിഭാരം.പേടയ്ക്കു ജന്മദൗത്യംവേറിട്ടുനൽകി,യെന്നാൽപേടിക്കും ചുറ്റുപാടിൽജീവിക്കയെന്നു ലോകം!കാമിച്ചു ചുറ്റിനിൽക്കുംപൂവുള്ള പുംഗവന്മാ൪തഞ്ചത്തിൽ ചാടിവീഴുംഅങ്കം…