‘മുരളീരവം ‘
രചന : മോഹൻദാസ് എവർഷൈൻ* യമുനാ പുളിനങ്ങളെ പുളകിതയാക്കുംഓടക്കുഴൽ വിളിയെവിടെ?.അനുരാഗ സൂനങ്ങൾ വിടർന്നൊരാവൃന്ദാവനിയുമിന്നെവിടെ?ആയിരംസ്വപ്നങ്ങൾ വാരിവിതറിയആലിലകണ്ണാ നീയെവിടെ?എവിടെ?.(യമുനാ..) അരികത്തണയുവാൻ കേഴുമീ രാധയെനീ മറന്നോ കണ്ണാ, നീ മറന്നോ..കരളിന്റെ കിളിവാതിൽ ചാരാതെഞാനിരിക്കെകാർമുകിൽത്തേരേറിയെങ്ങുപോയ്കണ്ണാ നീയെങ്ങുപോയ്?.താരാപഥത്തിലൊളിച്ചുവെന്നോ?. നീ മറ്റൊരുതാരമായുദിച്ചുവെന്നോ?.(യമുനാ…) വിരഹത്തിൻ തംബുരു മീട്ടുവാനെങ്കിൽഎന്തിനീ പ്രണയത്തിൻ മുരളീരവം?.നിൻ കരപരിലാളനമേല്ക്കുവാൻ…