അമ്മ.
രചന : ജയശങ്കരൻ .ഓ .ടി . അമ്മ,ഇവിടെ യുണ്ടായിരുന്നപ്പൊഴേക്കപ്പുറത്തെന്തോ തിടുക്കം.പൂജക്കു പൂക്കളിറുക്കയാവാം,പോക്കുവെയിൽ മാഞ്ഞുപോവതിൻ മുമ്പേപാൽ മണം മാറാത്ത പൈക്കിടാവിന്നിളംതേൻപുല്ലു നുള്ളുകയാവാം.ദൂരെയെങ്ങോ നിന്നുമെത്തുമതിഥിയെകാത്തുവഴിയിൽ നില്പാവാം.സ്വല്പ നേരം താങ്കൾ വിശ്രമിച്ചാലു ,മീപൂമുഖവാതിൽക്കലെത്തുംപൂത്ത കണിക്കൊന്ന പോൽ ചിരി തൂകിവ-ന്നിത്തറവാട്ടിലെയമ്മ.ഏതു പുണ്യത്തിനാൽ നമ്മളീയമ്മതൻഊഷ്മളസ്നേഹമേൽക്കൂന്നുരാപകലില്ലാത്ത യാത്രതൻ ഭാരമീകാൽക്കലിറക്കി…