Category: സിനിമ

ദീപാവലി ആശംസകൾ….. Rajesh Chirakkal

ആഘോഷം ആകട്ടെ …ദീപാവലിക്ക്…ദുഷ്ടതക്കുമേൽ നല്ലവിജയംചെയ്യാം ആർക്കും ദുഷ്ട നിഗ്രഹം.മാതാവിനായാലുംദുഷ്ടൻ മകനായാൽ .മരിച്ചത് നരകാസുരൻ…!കൊന്നതോ അമ്മയാം,സത്യഭാമ ഭൂമിദേവി ….!സന്തോഷം അലയടിക്കട്ടെ..നാട്ടിലായ് എല്ലാരും,കത്തിക്കണം ദീപങ്ങൾ,ദുഷ്ട നിഗ്രഹം ചെയ്ത,കൃഷ്ണനും ഭാമക്കും,ഭൂലോകർ അർപ്പിക്കട്ടെ,സ്നേഹാദരങ്ങൾ .കൃഷ്ണ കൃഷ്ണ…മുകുന്ദാ ജനാർദ്ദന,കൃഷ്ണ ഗോവിന്ദ,നാരായണ ഹരേ..ആഘോഷം ആകട്ടെ .ദീപാവലിക്ക് ദുഷ്ടതക്കുമേൽ,നല്ലവിജയം ആർക്കും ,ചെയ്യാം…

ഊർമ്മിളയിൽ നാം വിസ്മരിച്ചത് …. Manoj Kaladi

രാമായണത്തിൽ അർഹിക്കുന്ന പരിഗണന കിട്ടാതെ പോയ ശക്തമായ സ്ത്രീ കഥാപാത്രം ഊർമ്മിളയിൽ നാം വിസ്മരിച്ചത്..ഇന്നത്തെ പല ” അമ്മ വേഷങ്ങളും ” ഊർമിളയെ ഇനിയും അറിയേണ്ടതല്ലേ? ഒട്ടു നിശബ്ദമായ് തേങ്ങുന്നു ഊർമ്മിളരാമായണത്തിന്നേടുകളിൽ.വത്മീകി പോലും കാണാതെപോയതോനോവുമാ ഹൃദയത്തിൻ കദനഭാരം.ആദ്യ പ്രവാസിതൻ ഭാര്യയാണൂർമ്മിളമധുപനറിയാത്ത മകരന്ദമീയൂർമ്മിള.വൈദേഹിയല്ലവൾ…

“ഉച്ഛിഷ്ട ഭോജനശാല” …. Mathew Varghese

അദൃശ്യമായമെനു കാർഡ് വച്ചഭോജന ശാലകൾ ഉണ്ട് !എവിടെ, എപ്പോൾഎങ്ങനെ? എന്നാകുന്നുണ്ട്അതിലെ കാലനിർണ്ണയകണക്കുകളുടെവിലവിവര പട്ടിക !കരൾ പൊള്ളിച്ചത്,ഹൃദയം ഉലർത്തിയത്….പ്രണയവിലാസംതട്ടുകടകൾ, റെസ്റ്റോറന്റ്,ഫൈവ്സ്റ്റാർ ഹോട്ടൽ……എല്ലമെല്ലാമുണ്ട് !ഉച്ഛിഷ്ടങ്ങൾ മാത്രംവിളമ്പുന്ന ഇടങ്ങൾആണെന്ന് തിരിച്ചറിയുകക്ഷിപ്രസാധ്യമല്ല തന്നെ.പൊളിഞ്ഞടർന്ന പ്രണയഭോജന ശാലകൾതന്നെയാണ് ഇവയെല്ലാം.വറ്റിച്ചു വിന്താലാക്കിയആത്മാർത്ഥത.ചുംബിച്ച ബാക്കി,വിരൽ തൊട്ട പാതി,ബന്ധപ്പെട്ട മാംസംആലിംഗനത്തിന്റ ഉമിനീർസ്നേഹത്തിന്റെ കൊറ്റൻ…..പുതിയതാണെന്ന്തോന്നിപ്പിക്കുവാൻതൂവെള്ള…

അകതാരിൽ തെളിയുന്ന നിറദീപമേ …. Sabu Palackal Pathanamthitta

ഒൻപത് വയസ്സുകാരിയായ ശ്രീലയാ സത്യൻ എന്ന പ്രശസ്തയായ ഈ കൊച്ചുഗായിക പാടുമ്പോൾ ആ പ്രാർത്ഥനയ്ക്കുമുമ്പിൽ ആരാണ് കൈകൂപ്പാതിരിയ്ക്കുക !! അവർണ്ണനീയമായ ഭക്തിയുടെ ഒരു സ്പർശം ആരും അനുഭവിയ്ക്കും ജാതിമതസഭാ -വിശ്വാസ വ്യത്യാസങ്ങളൊന്നും കടന്നുവരാതെ, ആർക്കും കടന്നുചെല്ലാവുന്ന തിരുസന്നിധിയിലേക്കുളള ഒരു പ്രയാണമാണ് ഈ…

ആർക്കോ പറ്റിയൊരക്ഷരത്തെറ്റ്‌….. ഗീത.മന്ദസ്മിത

പിച്ചവെച്ചു നടന്നൊരാ മുറ്റവുംഅക്ഷരങ്ങൾ പഠിച്ചോരകങ്ങളുംകൂട്ടിവെച്ചൊരാക്കുന്നിക്കുരുക്കളുംകൂട്ടുകൂടിയ കുന്നിൻ പുറങ്ങളുംപൂക്കളങ്ങളൊരുക്കിയ മുറ്റവും ,കാത്തുവെച്ചൊരാ പിച്ചകവള്ളിയുംതൂത്തുവാരിയോരുമ്മറക്കോലായുംഓർത്തെടുക്കുവാനാവതില്ലൊന്നുമേ…!ജന്മനക്ഷത്രമെണ്ണിനോക്കിച്ചിലർപെൺകിടാവിനെ അന്യയായ് മാറ്റുന്നുമാറ്റു നോക്കുന്നതില്ലിവർ പെണ്ണിന്റെമാറ്റുകൂട്ടുന്നു പൊന്നിന്നനുദിനം..!പെൺകുരുന്നിൻ കുരുതിക്കളങ്ങളോപുണ്യഭൂമിയിൽ നിത്യമായ് മാറുന്നു..!ജന്മവീട്ടിൽനിനന്ന്യയായ്പ്പോയവൾചെന്നവീട്ടുകാർക്കന്നം വിളമ്പുവോൾജന്മജന്മങ്ങളതെത്ര പിന്നീടിലുംജന്മദോഷങ്ങൾ മാറുകയില്ലയോകർമ്മദോഷങ്ങളെന്നു പറഞ്ഞവർധർമ്മനീതികൾ ചെയ്യാതെ പോകയോ.. ! (ആർക്കോ പറ്റിയൊരക്ഷരത്തെറ്റാണവ’ൾ’‘അവൻ’ നു പകരം ‘അവൾ’ആയിപ്പോയതിനാൽ എല്ലാം…

കവിതേ ! മനോഹരീ !…… തോമസ് കാവാലം

പാതിമെയ് മറഞ്ഞെന്തേമനസ്സിൻ വാതായനത്തിൽഎത്തിനോക്കുന്നു നീപ്രഭാതം വിടർത്തുന്നമനോജ്ഞമാംമലരുപോൽസമ്മോദം എന്നാത്മാവിൽഉന്മാദഹാരമണിയിപ്പൂ?കുളിർകാറ്റിന്നലകൾപോൽചിറകടിച്ചെത്തുന്നഭാവനാപ്പക്ഷി കൂട്ടുംഅലങ്കാരകൂടു നീഎന്മനോവൃക്ഷത്തിൻശിഖരങ്ങളിലെവിടെയോകുറുകുന്നടയിരിക്കുന്നുനീ വെള്ളരിപ്രാവുപോൽ.കവിതേ! പ്രണയിനി!നീ പറക്കും വിഹായസ്സിൽസങ്കല്പമാം മലരുകളിൽമധുവുണ്ണും മനസ്സുണ്ടോ?നേരുണ്ണും മനശലഭങ്ങൾഹരമാക്കും നിൻ കൃതിപ്പൂക്കൾവിരിയുമോയവസ്പുരിക്കുമോമാസ്മരമാം നിൻ തിരിവെട്ടം.കവിതേ! നീ മനംപൂകൂ!ഗതകാലസ്മരണയായ്മനോജ്ഞാനുഭൂതിയിൽമയക്കും മനോരാജ്യങ്ങളിൽപ്രണയാഗ്നി വിതറിയെൻദേഹീദേഹങ്ങളിൽപ്രാണനായ് പരിമളമായ്മീറതൻ സുഗന്ധംപോൽ.കവിതേ! നീ മീട്ടുക!ജീവിതഗന്ധിയാം തംബുരുവിതുമ്പൽ വിരഹംമനംമയക്കും കാഴ്ചകൾവിസ്മയ…

കൗമാര സ്വപ്നങ്ങൾ …. Sathi Sudhakaran

കൂട്ടുകാരോടൊത്തു പുല്ലാഞ്ഞിവള്ളിയിൽവള്ളിക്കുടിലൊന്നു കെട്ടേണം.വള്ളിക്കുടിലിൽ രണ്ടൂഞ്ഞാലുകെട്ടീട്ടുകൂട്ടുകാരോടൊത്തൊ ‘ ന്നാടേണംവള്ളിക്കുടിലിന്നരികിലായിട്ടൊരുപട്ടിനാൽതീർത്തൊരു കൂടുവേണംകൂട്ടിന്നകത്തുകൊഞ്ചിച്ചിലക്കുന്നതത്തമ്മക്കുഞ്ഞുങ്ങൾ രണ്ടു വേണംഎല്ലാടവും മെല്ലേ പാടി നടക്കുന്നകുയിലമ്മ കൂട്ടിനു വേറെ വേണം.നട്ടുനനച്ചുവളർത്തിവലുതായമുല്ലയുംറോസയുംപിച്ചകവുംമന്ദാരപൂഷ്പവുംപാരിജാതങ്ങളുംരാജമല്ലിപ്പൂക്കൾ വേറെ വേണംമുറ്റത്തിനറ്റത്തായ് നീന്തിത്തുടിക്കുവാൻകല്പടവുള്ളൊരു കുളവും വേണം.പച്ചപുതച്ചൊരുപാടത്തിൻനടുവിലായ്താമപ്പൊയ്കയും വേറെ വേണംആമ്പൽക്കുളത്തിലെ പൂപ്പട്ടുമെത്തയിൽനോക്കിയിരിക്കുന്ന കൊറ്റി വേണംപാട്ടുകൾപാടിക്കൊണ്ടൊഴുകി വരുന്നൊരുഓളങ്ങളുള്ളൊരു പുഴയുംവേണം,മുറ്റത്തെ ചക്കരമാവിൻ്റെ കൊമ്പിലിരുന്നാടിക്കളിക്കുന്ന കുരുവികളും,കൂട്ടരുമൊത്തിട്ട്…

മരണമില്ലാത്ത വയലാർ …. Rajesh Ambadi

“സർഗ്ഗസംഗീതം” പൊഴിച്ച പുല്ലാങ്കുഴൽകൊണ്ടുപോയ് നീ സ്വർഗ്ഗലോകത്തിലെങ്കിലുംദിവ്യാക്ഷരങ്ങളായ് നീ വിതച്ചിട്ടതി-ക്കാവ്യലോകത്തിന്റെ സ്വർണ്ണമഞ്ചാടികൾകൈരളിയ്ക്കെത്ര നൈവേദ്യങ്ങളാണു നീആത്മാവു തോറും വരച്ചിട്ട വാക്കുകൾപറയൂ മഹാകവേ, കാലത്തിനപ്പുറം“രാജഹംസം” നീ പുനർജനിച്ചീടുമോ?ഗന്ധർവ്വഗായകാ, തൂലികത്തുമ്പിനാൽനീ കുറിച്ചിട്ട നിൻ മന്ത്രാക്ഷരങ്ങളെമന്ദഹാസങ്ങളായ് നെഞ്ചേറ്റി ഞങ്ങളി-ന്നർപ്പിച്ചതത്രേ നിനക്കായൊരഞ്ജലി“നോവുമാത്മാവിനെ സ്നേഹിച്ചു” തീരാതെനീ പെയ്തു തീർത്ത നിൻ രാഗങ്ങളൊക്കെയുംഹേ…

*പൂർണിമരാഗം*…… ബേബി സബിന

സ്നിഗ്ധമാം പൗർണ്ണമിരാവിൽഭാസുര തൂവെള്ള കഞ്ചുകംചാർത്തിയ വിൺമങ്കേ, മന്നിലായ്ചിത്രകം വരയുന്നുവോ നീ !അനിതരമാമൊരു അനുഭൂതിയാൽചേലൊത്ത പാതിരാച്ചില്ലയിൽവൈമല്യമൊടെ വികചയായ്രാഗിണിയാം നിശാസുരഭികൾ!സുഭഗമായ് മാകന്ദവനിയിൽപഞ്ചമം പാടുന്ന പൂങ്കുയിലേനിന്നുടെ സ്വരധാരയിൽ ലയിച്ചുനൂതന രാഗമൊടെ ഏറ്റുപാടി ഞാനും!ചാമരം വീശുന്ന തരളമാം തെന്നലേ,അകലെയാ വനികയിലായ്പൂത്തുലയും പാരിജാതത്തിൻപ്രസരിതമാം പരിമളമതോ?രജനിതൻ നിരുപമശോഭയിൽനിനയാതെ നിന്ന നേരം…

“സൗഭാഗ്യം ” …. ഷിബു കണിച്ചുകുളങ്ങര.

കൃഷ്ണാ ഇനിയുമെനിക്കൊരു ജന്മമുണ്ടെങ്കിൽപിറക്കാനാവുമോ ഈ അഗ്രഹാരത്തിന്റെനൽ ചുമരുകൾക്കുള്ളിലൊരു ഉണ്ണിയായ് ? വേദമന്ത്രങ്ങൾ ഉരുവിട്ടു ഉരുവിട്ടുനേടുന്ന ഉപനയന ഭാഗ്യങ്ങളിൽസംതൃപ്തമാകേണം എന്റെ ഉടലും മനവും സമമായ് .! കരിനീലവർണ്ണാ നിൻ പാദാരവിന്ദങ്ങളിൽവേദങ്ങൾ ചൊല്ലി ചൊല്ലി കാലം കഴിക്കേണം, നീ തരും നേദ്യങ്ങൾ ഭുജിച്ചു ഞാൻഅല്ലലെല്ലാം…