വ്രണങ്ങൾ.
രചന :- ശ്രീരേഖ എസ്. * ചങ്ങലയിട്ട് താഴിട്ടുപൂട്ടിയചില ഓർമ്മകൾവ്രണമായി മനസ്സിനെ കാർന്നെടുത്തിട്ടുംമദയാനയെപ്പോലെ ഭ്രാന്തു പിടിച്ചോടുന്നുഗതികെട്ട കാലം….താളം തെറ്റുന്ന കെടുജന്മങ്ങളെവിധിയുടെ പേരിൽ നാടു കടത്തുമ്പോൾ…തടയുവാനെത്തില്ലസാന്ത്വനവുമായി ഒരു ചെറുകാറ്റുപോലും.വകതിരിവില്ലാത്തവികാരങ്ങൾക്കടിമപ്പെട്ട് വിഭ്രാന്തിയുടെതേരിൽ കയറിപ്പോകുമ്പോൾയാഥാർഥ്യത്തിന്റെകയ്പുനീർ കുടിച്ചൊടുങ്ങുന്നനരജന്മങ്ങൾക്കു നൊട്ടിനുണയാൻമറ്റെന്തുണ്ട് ഓർമ്മകളുടെപൊട്ടിയൊലിയ്ക്കും വ്രണങ്ങളല്ലാതെ?