ലക്ഷ്യംതേടി ******** Swapna Anil
നിറമുള്ള സ്വപ്‌നങ്ങൾനൈലോൺനൂലുകൊണ്ടു കെട്ടികാറ്റിൽ ആടിയുലയുന്ന പട്ടംപോലെഎങ്ങോ ലക്ഷ്യമില്ലാതെ ചലിക്കുന്നുപകലിന്റെ അന്ത്യയാമങ്ങളിൽപാറിപറന്നെത്തിയ പക്ഷികളുംശിഖിരങ്ങളിൽ ചേക്കേറിടുമ്പോൾപരിഭവം പറഞ്ഞു കലപിലകൂട്ടുന്നുനിശാസഞ്ചാരികൾ കൂടുവിട്ടകലുന്നുഇരതേടി പോകുന്നു തോട്ടങ്ങൾതോറുംജീർണിച്ച ശവങ്ങളെ തിരയുന്നുചില നരഭോജികൾആടിയുലയുന്ന മരച്ചില്ലകൾഭയത്തിൻകറുത്ത ശീലകെട്ടുന്നുശീതികരിച്ച കാറ്റുകൾഹുങ്കാരമോടെ പാഞ്ഞിടുന്നുലക്ഷ്യം തേടിയുള്ളയാത്രയിൽലക്ഷ്യമെത്താതെങ്ങോ അസ്തമിക്കുന്നു. (സ്വപ്ന അനിൽ )