കാവ്യമോഹന (ഓമനക്കുട്ടൻ വൃത്തം)
രചന : എം പി ശ്രീകുമാർ✍ കാവ്യമോഹന കാരുണ്യരൂപകാൽത്തളിർ വണങ്ങീടുന്നുചന്തമോടെന്നും ദൈവനാമങ്ങൾനാവിൽ നർത്തനമാടണംചിന്തയിലെന്നും പൊൻതാരകങ്ങൾകാന്തിയോടെ തെളിയേണംദേവദേവ തിരുമുമ്പിലൊരുദീപമായി വിളങ്ങേണംദേഹസൗഖ്യങ്ങളേകണം മനംഭാവസുന്ദരമാകണംകാലമെന്നെ കവച്ചു കടക്കെകാലസ്വരൂപ കാക്കണംകാതരയായി കാതങ്ങൾ പോകെകാരുണ്യമോടങ്ങെത്തണംസത്ചിദാനന്ദ സർവ്വ മോഹനസമസ്തലോക രക്ഷകസംസാരതത്ത്വപ്പൊരുളെന്തെന്നുശങ്കയകറ്റിക്കാട്ടണംകാവ്യമോഹന കാരുണ്യരൂപകാൽത്തളിർ വണങ്ങീടുന്നുചന്തമോടെന്നും ദൈവനാമങ്ങൾനാവിൽ നർത്തനമാടണം.