രണ്ടാം പാണ്ഡവൻ*
രചന : സതീഷ് വെളുന്തറ. ✍️ സൗഗന്ധിക സൗരഭത്തിന്നുറവിടവും തേടിദ്രുപദാത്മജയുടെ കുതൂഹല വാഞ്ഛയാൽസാഹസ ദൗത്യമായ് കാനനം ചുറ്റിയോൻദ്വിതീയ കൗന്തേയനാം വീര മരുൽസുതൻ. സ്ത്രീജിതനല്ലവൻ ക്ഷാത്ര വീര്യത്തിന്റെപ്രോജ്ജ്വലമാം തേജസേറ്റമിയന്നവൻരജോ ഗുണത്തിന്നനുരൂപകമായുള്ളഅലങ്കാര ചിഹ്നങ്ങളൊക്കെ ത്യജിച്ചവൻ. നിഷാദാന്വയത്തിൽ നിന്നല്ലയോ പിന്നെപാണിഗ്രഹിച്ചാചാരം വെടിഞ്ഞവൻഅന്ധ നൃപതി സുതന്മാരെ സംഗരേഅശേഷമൊടുക്കി…