ഗ്രൂപ്പിസം
രചന : രാജേഷ് കോടനാട്✍ സ്കൂൾ കാലത്തേയുംകോളേജ് കാലത്തേയുംഓരോ മുന്തിരി വള്ളികളുംഞങ്ങളറിയാതെതളിർത്തു പൂവിടുംനീതിമാനും രസികനുംഉത്തരവാദിത്തബോധമുള്ളവനുമായപരമോന്നതനായ അഡ്മിൻഞങ്ങളെ നയിക്കുംപഠിക്കുന്ന കാലത്ത്മിണ്ടാൻ മടിച്ചിരുന്നആൺകുട്ടികളും പെൺകുട്ടികളും“സതീർത്ഥ്യ” ഗ്രൂപ്പിൽഗൃഹാതുരത്വത്തിന്റെപുത്തൻ പ്രപഞ്ചം തന്നെശബ്ദങ്ങളാലും ചിത്രങ്ങളാലുംപുന:സൃഷ്ടിക്കും” മരിച്ചാലും മറക്കുമോ”? എന്ന്ഓട്ടോഗ്രാഫിലെഴുതി പിരിഞ്ഞു പോയപെൺകുട്ടിയെകണ്ടു കിട്ടിയ സന്തോഷത്തിൽഅന്ന്ഹീറോപ്പേന കുടഞ്ഞപ്പോൾമഷി തെറിച്ച്അവളുടെ ജമ്പറിൽനീലപ്പൂക്കൾ…