നിശാഗന്ധി
രചന : മായ അനൂപ്✍ പൂർണ്ണേന്ദു വാനിൽ ഉദിച്ചുയരും നേരംമിഴികൾ തുറക്കും നിശാഗന്ധി നീകണികണ്ടുണരുവാൻ പാർവണചന്ദ്രനായ്മാത്രമായ് കാത്തങ്ങിരിപ്പതാണോതാരകപ്പൂക്കളാ വാനത്തിൻ മുറ്റത്ത്പൂക്കളം ആയിരമിട്ട നേരംആ പൂക്കളങ്ങൾ തൻ മദ്ധ്യത്തിൽകത്തും നിലവിളക്കെന്ന പോൽ ചന്ദ്രബിംബംകൗമുദിതൻസ്വർണ്ണകിരണങ്ങളാംകൈകൾനീട്ടി നിൻ പൂവൽമെയ് തൊട്ട നേരംകൺചിമ്മി നീയങ്ങുണർന്നു നോക്കീടുന്നുനിദ്ര തൻ…