കടലാഴങ്ങൾ
രചന : ജ്യോതിശ്രീ. പി. ✍ നോക്കൂ,തോരാത്ത മഴയുടെഅലിയാത്തമഴവില്ലിൽ തൊട്ടാണ്നീയെന്നിലേക്കൊരുകടൽവരച്ചുവെച്ചത്!തീരാത്ത മഷിയുടെഅവസാനത്തെതുള്ളികളെയുംകോരിയെടുത്താണ് ഓരോ മണൽത്തരികളിലുംഎന്റെ പേരെഴുതിയത്!കാത്തിരിപ്പുകൾഎത്ര വന്നു മുട്ടിവിളിച്ചാലുംതുറക്കാനാകാത്തപാകത്തിൽഎന്നെ വെൺശംഖിലൊളിപ്പിച്ചുനെഞ്ചോടു ചേർത്തത് !വെയിൽച്ചീളുകളെകണ്ണിലെതൂവൽമേഘങ്ങളാക്കികാറ്റിന്റെ വിരലുകളിലേയ്ക്ക്പതിയേ..പകലിരമ്പങ്ങളെആകാശത്തിന്റെ ഇടുങ്ങിയവളവുകളിലേക്ക്തൊടുത്തുവിട്ടുനീയെന്റെ മുടിയിഴകളിലേക്കടർന്നങ്ങനെ..തിരകളുടെ വേരുകളിൽനാം പൂവിടുന്നു..ഉച്ചവെയിലിന്റെപകൽച്ചിത്രങ്ങളിൽവാടാതെരണ്ടു പുഞ്ചിരികൾതളിർക്കുന്നു.സന്ധ്യകളുടെ കവിളുകളിൽനമ്മുടെ വിരൽപ്പാടുകൾ!!ആയിരം തവണ ചുംബിച്ചിട്ടുംമതിവരാതെ നീ വീണ്ടുമെന്നേ ജലകണികകളാൽ…