പറവകൾ
രചന : ബിജു കാരമൂട് ✍ ഉമ്മവച്ചാലുയിർക്കുംപറവകൾചില്ലതോറുമുറങ്ങിയിരിക്കയാൽതെല്ലു നേരം പൊറുക്കുകകൈമഴു രാകിരാകിമിനുക്കിയിരിക്കുക.വേടനില്ലാത്ത കാടകത്തൂറുന്നകണ്ണനില്ലാത്ത കാളിന്ദിയാണിത്തെല്ലു നേരം ക്ഷമിക്കൂകലങ്ങലിൽ നിന്നൊരുമീനിറങ്ങി വരും വരെനേരമേറെയില്ലെന്നൊരു പൂവിനെവണ്ടൊരുമ്മയാൽകോർത്തടുത്തീടുന്നുദൂരെ ദേവാലയത്തിലെ ദേവതചോരയിറ്റിച്ചുവക്കുന്നു ലജ്ജയിൽരണ്ടു വാക്കിൽ കുടുങ്ങിക്കിടക്കുന്നൊരൊറ്റയർത്ഥമാകുന്നുണ്ടുജീവിതംഉമ്മകൾ കൊണ്ടുയിർപ്പിച്ചെടുക്കുകകണ്ണുനീരിൽ കഴുകിയെടുക്കുക