വികടകവി
രചന : രാജീവ് ചേമഞ്ചേരി ✍ വികടകവിതൻ ജല്പനം….വിദൂരമാമൊരു കല്പന…..വികൃതബുദ്ധി ചുഴലിയായ്-വികലമാക്കുന്നു പ്രപഞ്ചം…!വിശ്വാമിത്ര തപസ്സിളക്കാൻ-വിരൂപിയാം ജാതിമതക്കോമരം?വിജ്ഞാനമിന്ന് ചവറ്റ് കൊട്ടയിൽ-വിഹരിക്കയായ് തലച്ചോറില്ലാതെ !!!വാടിക്കരിയുന്ന മനുജവൃക്ഷലതാതികൾ-വാവിട്ടു കരയുന്നയീ വഴിയോരത്ത്…വാർന്നൊഴുകുന്ന നിണച്ചാലുകളിൽ-വൈവിദ്ധ്യമേതുമില്ലാത്തയൊരു നിറം?വികസനം കറുത്തശീലാ ബന്ധനം!വാനോളമുയർന്നെന്ന ഭാഷണം!വിശപ്പിൻ്റെ രോദനം ഭക്ഷണം!വികസ്വരമായ് മനുജജന്മം വാൾമുനയിൽ?