ഒരു ദേശം അപ്രത്യക്ഷമാകുന്ന വിധം …. Shaju V V
താഴ്വരയ്ക്കിരുപുറംധ്യാനശില്‍പ്പങ്ങള്‍ പോലെപരസ്പരം മുഴുകിയിരിക്കുന്നപര്‍വ്വതങ്ങളിലൊന്നാണ്ആദ്യം അപ്രത്യക്ഷമായത്.(ആ മനോജ്ഞ താഴ്വരയായിരുന്നുഅവര്‍ക്കിടയിലെടേബിള്‍)പൊടുന്നനെ ഒരു പര്‍വ്വതംകണ്ടുകൊണ്ടിരിക്കെ കാണാതായിഅന്‍വര്‍ എന്ന ആട്ടിടയന്‍മോഹാലസ്യപ്പെട്ടുപോയി.ഒരു ലോങ് മാര്‍ച്ചിനിടെഏതോ മാന്ത്രികനായഛായാഗ്രാഹകന്റെക്ലിക്കില്‍ഉറഞ്ഞുപോയമഞ്ഞുടുത്തപൈന്‍മരങ്ങളിലൊന്ന്അമര്‍ത്തിവെച്ച നിലവിളിയോടെഅന്തര്‍ദ്ധാനം ചെയ്യുന്നതിനുസാക്ഷികളായതടാകത്തില്‍ മീന്‍ പിടിക്കുന്നമൂന്നു കുട്ടികള്‍ചൂണ്ടലില്‍ കുരുങ്ങിയമീനുകളെപ്പോലെ പിടച്ചുപോയി.പള്ളി മിനാരത്തിന്മേല് എപ്പോഴും കാണപ്പെടാറുള്ളആ ദേശാടനപ്പക്ഷി(ആ താഴ്വരയില് എത്തിയതോടെസ്വധര്‍മ്മം മറന്നുപോയആ ദേശാടനപ്പക്ഷി)ഇനിയൊരിക്കലും മടങ്ങിവരില്ലെന്നുപിറുപിറുത്തുപറന്നുപോയി.ചിട്ടയിലും…