ഭാരതമെന്ന പൂക്കളം …. Raghunathan Kandoth
ഓർമ്മയിലെന്നും തെളിയുന്നൊരോണംഓമലാളേ, നീയുമോർക്കാതിരിക്കുമോ?മുപ്പതോണങ്ങൾക്കു മുമ്പായിരുന്നല്ലോമധുവിധുനാളിലെക്കന്നിയോണം!നീയെങ്ങോ ഞാനെങ്ങോആരെന്നോ തമ്മിലറിയാതിരുന്നോരു‐ഭൂതകാലം!കണ്ടു നാം പ്രണയാർദ്രചിത്തർ മുഖാമുഖംകൺകൾ പരസ്പരം ദർപ്പണമാകവേമാഞ്ഞുമാഞ്ഞില്ലാതെപോയ് രണ്ടുദേഹികൾഒന്നായരണ്ടായി വീണ്ടും ജനിച്ചിതു.മാംഗല്ല്യമണിയിച്ചു മണിയറയാക്കിമനോജ്ഞമീഭൂവനമാം സ്നേഹതീരം!ഭത്തൃഗൃഹം തന്നിലാവണം തിരുവോണംഭാര്യാഗൃഹേ പിന്നെ മറ്റൊരോണംതിരുവോണമുണ്ടു പുറപ്പെട്ടു പോയി നാംനിൻവീട്ടിലോണവിരുന്നുകൂടാൻ!തുമ്പയും മുക്കുറ്റിമുല്ലയും പൂച്ചൂടു‐മാമ്പൽത്തടാകക്കരയിലൂടെ,പുൽക്കൊടിപ്പെൺകൊടിമാരവർ സുസ്മിതംപൂത്താലമേന്തി നിരന്നു നില്ക്കേകൊയ്തപാടങ്ങളിൽ മേയുന്നപൈക്കളിൽമേയുകയായിരുന്നല്ലയോ കാക്കകൾ!ഉണ്ണീപെറുക്കിസ്സുഖിപ്പിച്ചു…