ഉറങ്ങട്ടെ ഞാൻ.
രചന : ലത അനിൽ ✍ ചമയ്ക്കേണ്ടതില്ല ഭംഗിവാക്കുകൾ,തൊടുക്കേണ്ടതില്ല പ്രേമസല്ലാപശരങ്ങൾ.വേണ്ടിനിയുമീ കിന്നാരശ്രുതിമീട്ടലുകൾആശ്ലേഷച്ചാന്താട്ടങ്ങൾ.നിദ്രാവിഹീനസംവത്സരങ്ങൾ കൊഴുപ്പിച്ച പേക്കൂത്തുകൾ,പേമാരി വർഷിച്ചു കുടികിടപ്പായ കാകോളസന്ധ്യകൾ,ചുമച്ചു ചോരതുപ്പി മരിച്ചേപോയ പീതമേഘക്കനവുകൾ.ആരണ്യകാണ്ഡമൂറ്റിക്കുടിച്ചേപോയ ജന്മകുതൂഹലങ്ങൾ.സഹജീവനത്തിനെത്തിയ പേബാധകളെയെല്ലാമകറ്റി,ഇനിയൊന്നുറങ്ങട്ടെ ഞാൻ.ഗർഭകോവിലിൽനിന്നർഘ്യമായ് ഹോമാഗ്നിയിലേക്കുപകർന്ന മാതാവിനെയോർക്കാതെ,സനാഥലാവണ്യത്തിന്റെ തിടമ്പേറ്റാനിവളെമെരുക്കിവളർത്തിയ പിതാവിനെയോർക്കാതെ,ഇനിയൊന്നുറങ്ങട്ടെ ഞാൻ.അടവിയിൽ നിന്നിലേക്കെടുത്തുചാടിഉണങ്ങാക്ഷതമേൽപ്പിച്ച വാക്കുകളുംഅവയ്ക്കുടമയ്ക്കത്രേ ആലവട്ടം വീശിയതിന്നോളമെന്നതുംചുടുകാട്ടിലേക്കെടുക്കും വരേക്കെനിക്കു…