Category: സിനിമ

നമ്ര മുഖി

രചന : മോഹൻദാസ് എവർഷൈൻ✍ അമ്പലമുറ്റത്തന്നാദ്യമായ് കണ്ടനാൾസ്വയംവരകന്യപോൽ നിന്നവളെ. ഹൃദയസരോവരത്തിലെപ്രണയമരാളമായ് വന്നവളെ…അനുപമ പ്രേമത്തിൻ ശ്രുതിയാകുമോ?എൻ ജീവന്റെ താളമായി നീ മാറീടുമോ?…2 ചന്ദനക്കുറി തൊടുന്നേരംമിഴികളാലെന്നെ രാഗവിവശനാക്കി…ഇളം കാറ്റിലുലഞ്ഞ കാർക്കൂന്തലാൽ നീ മുഖം മറച്ചപ്പോൾ…2സന്ധ്യാംബരംപോൽ നിൻ കവിൾ തുടുത്തു.2നമ്രമുഖിയായ് .മണ്ണിൽ…നീ കളം വരച്ചൂ.2 മോഹങ്ങളുറങ്ങാത്ത…

ഏകാകിനി

രചന : അനു സാറ✍ വെയിലേറ്റു വാടിയ കാനനപൂവുപോൽ നീവാടിത്തളർന്നുവോയീയുലകിൻ മാറിടത്തിൽപറയാതെ നീയേറ്റ യാദനകളുംകരയാതെ നീ കരഞ്ഞ നിമിഷങ്ങളുംനിന്നിലൊരു രണഭൂമിയായി പിറവികൊണ്ടുഏകയായ് നീയലഞ്ഞ വഴിത്താരകളിൽനിന്റെ പാദുകങ്ങൾ ആഴ്ന്നിറങ്ങിപകലിൽ നീ പുഞ്ചിരിയുടെ പൊയ്മുഖം ചാർത്തിസന്ധ്യകൾ നിന്റെ നോവുകൾ തുടച്ചുമാറ്റിരാവുകളിൽ പെയ്തിറങ്ങിയ നീർക്കണങ്ങൾനിന്റെ മിഴിച്ചിരാതിൽ…

പോകണമെന്നുണ്ടായിരുന്നെങ്കിൽ പറയാമായിരുന്നല്ലോ?

രചന : വൈഗ ക്രിസ്റ്റി✍ പോകണമെന്നുണ്ടായിരുന്നെങ്കിൽപറയാമായിരുന്നല്ലോഎന്നിൽ നിന്നും വേർപെട്ട്ഇപ്പോൾ കവിതകളുടെ തെരുവിൽഅലയണമായിരുന്നോ ?ഇങ്ങനെ ,നിരന്തരം വരികൾക്കിടയിൽവായിക്കപ്പെടണമായിരുന്നോ ?ഹൃദയമെന്നാണ് ഞാനെഴുതിയത്പക്ഷെ ,നാവിൽ നിന്നും വേർപ്പെട്ട്കവിതയുടെ ഏതോ മുടുക്കുവഴിയിൽ വച്ച്അത്,സ്വയം കത്തിയെന്ന് വേഷം കെട്ടുന്നു .ഞാനത്ഭുതപ്പെടുകയാണ് ,വാക്കുകൾക്കെങ്ങനെ ഇത്ര വേഗംഅർത്ഥം മാറാൻ കഴിയും !അതും…

വേഴാമ്പൽ

രചന : ലതിക അശോക് ✍ കാടകം തന്നിലെ പക്ഷിയാം വേഴാമ്പൽകാത്തിരിക്കുന്നിറ്റു ദാഹജലത്തിനായ്,‘നാടകം തന്നിലെ മർത്ത്യരാം പാവങ്ങൾകാത്തിരിക്കുന്നിറ്റു കരുണ തൻ തുള്ളിയ്ക്കായ്!വേഴാമ്പൽ തന്നഴൽ നീക്കുവാനീശ്വരൻമാരിയായ് പെയ്യിയ്ക്കും മഴമുകിൽമാലയെ –മർത്ത്യർ തൻ സ്നേഹത്തിൻ ദാഹമകറ്റുവാൻമറ്റാരുമില്ലല്ലോ ഉറ്റവരല്ലാതെ, !സ്വാർത്ഥമോഹങ്ങളാൽ അന്ധരായ്ത്തീർന്നവർസ്നേഹത്തിൻ വിലയെന്തെന്നറിയുന്നതില്ലല്ലോ!ഞാൻ, ഞാൻ, എനിക്കെ,…

ചിറകറ്റ കിനാവുകൾ

രചന : അനു സാറ✍ തൂമഞ്ഞുപോൽ പെയ്തിടുമെന്നിലായ്കുളിരേറും പുതുകിനാവുകൾനനവാർന്നൊരൻ ഹൃദയതാഴ്വാരങ്ങളിലായ്-പ്പാകി മുളപൊന്തിയ മൃദുവായ കിനാവുകൾപുലരിതൻ കൊഞ്ചലും ഇളവെയിലിൻ മാറിലെച്ചൂടുംചെറുകാറ്റിന്നിക്കിളിയുമവയെ തഴുകിയോമനിച്ചിരുന്നു.മഴയുടെ സപ്തസ്വരങ്ങളാൽ ഗാനം കേട്ടുംഋതുഭേദങ്ങൾ തന്നുടയാടചാർത്തിയുംകാലപ്രഭാവത്തിൻ ഒഴുക്കിലെൻകിനാക്കളൊരുസുന്ദരപുഷ്പമായി വിരിഞ്ഞുനിന്നു.എൻ മനസ്സിന്നകത്തളങ്ങളിലൊരുസുഗന്ധവാഹിനിയായ് നിറഞ്ഞുനിന്നു .കൊഴിയുവാനാകാതെയെന്നിൽ ചേരുമ്പോഴും,ശാപമേറ്റൊരെൻ ജന്മത്തിൻ പ്രതിബന്ധനങ്ങൾ,ഒരു പുഴുവായവയെ കാർന്നുതിന്നീടുന്നു.ചിറകറ്റയൊരുശലഭം പോലവ…

ഞാൻ അയ്യപ്പൻ

എന്നെ അറിഞ്ഞവരേഅറിയാത്തവരേപതം പറയുന്നവരേപറയാത്തവരേ…ഞാനെന്നെയറിഞ്ഞതിൽകൂടുതൽ, നിങ്ങളെന്നെഅറിഞ്ഞിരിയ്ക്കുന്നു…പക്ഷേ … അറിഞ്ഞതിൽ,കൂടുതലറിയാതെ പോയി…രതിയും പ്രണയവും കാമവുംനിറഞ്ഞയെൻ്റെ തൂലികയ്ക്ക്വാറ്റുചാരായം മണക്കുന്നപ്രണയഭാവങ്ങൾ രചിച്ചവരേ…എല്ലാം നഷ്ടബോധത്തിൻ്റെപാതാള ഗർത്തങ്ങളായിരുന്നു …പൂക്കളുടെ നറുമണവുംസ്ത്രീ വർണ്ണനയുമില്ലാതിരുന്നത്, അതിലേറെയുംഅടിച്ചമർത്തപ്പെട്ടവൻ്റെഹൃദയത്തുടിപ്പുകളായിരുന്നു…തെരുവിന്നു തിന്നാൻ കവിത വിതറുമ്പോൾ ,ഞാൻ സൂക്ഷിച്ച ആലിലയുടെഞരമ്പുകളിൽ എൻ്റെ പ്രണയത്തിൻ്റെസ്വർഗ്ഗത്തുരുത്തുകളായിരുന്നു….താലി കെട്ടുമ്പോൾ അറ്റുപോകുന്നപ്രണയത്തെ സൂക്ഷിക്കാൻ,പരാചയപ്പെട്ടവൻ്റെ കൈ…

റസ്റ്റോറൻ്റിൽ

രചന : വൈഗ ക്രിസ്റ്റി✍ നമ്മൾ ഒരു റസ്റ്റോറൻ്റിൽഒരു മേശയ്ക്കിരുപുറമിരിക്കുന്നു .ഞാൻഒരു കാപ്പി പറയുംനീയൊരു ചായ പറയുമെന്നെനിക്കറിയാം,എനിക്കറിയാമെന്ന് നിനക്കുംഞാനെന്തു കൊണ്ടാണ്പച്ചക്കറി വിലയെക്കുറിച്ച്വിലപിക്കാത്തതെന്ന് നീയത്ഭുതപ്പെടത്തില്ലഅതിന് ബദലായിനീ ഇസ്രയേലിലെ നരഹത്യയെക്കുറിച്ച്വേവലാതിപ്പെടാനിരിക്കുകയാണെന്ന്എനിക്കറിയാംഎനിക്കറിയാമെന്ന് നിനക്കുംഎൻ്റെ കാപ്പിയുംനിൻ്റെ ചായയും തീരുമ്പോൾ ,നീയൊരു കാപ്പിയ്ക്കുംഞാനൊരു മുന്തിരി ജ്യൂസിനുംഓർഡർ കൊടുക്കുമെന്ന്നമ്മൾ,പരസ്പരം കണ്ണിൽ…

സർഗ്ഗകേളി

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ശോകമൂകമാം ചിത്തവുമായിതാ,ലോകതത്ത്വം തിരയുകയാണുഞാൻഊഴിതന്നതിർ ഭേദിച്ചനന്തമാ-മാഴിയും കടന്നാകാശവുംകട-ന്നെന്നുമെന്നുമെൻ ചിന്തകളങ്ങനെ,വെന്നുവെന്നുയർന്നീടാൻ ശ്രമിക്കവേ,ഒന്നുചോദിക്കയാണുഞാ,നീവിശ്വ-മെന്നൊരത്ഭുത തേജപുഞ്‌ജത്തൊടായ്എന്തിനായിപ്രതിഭാസമിങ്ങനെ;സന്തതം തുടരുന്നൂ,നിരർഥകം?നൻമതൻ തൂവെളിച്ചം പരത്തിഞാ-നുൻമുഖം നടകൊള്ളുന്നിതന്വഹംഹാ! നിയതിതൻ ഭാവപരിണാമ-മീ,നമുക്കൊട്ടറിയുവാനാകുമോ?പീലി നീർത്തിയാടുന്നൂ,മയിലുകൾ!ചേലിയന്നു പാടുന്നൂ കുയിലുകൾ!ആ വനമുല്ലതൻ നറുപൂക്കളിൽ,തൂവമൃതേത്തു തേടുന്നുവണ്ടുകൾ!പുഞ്ചനെൽപ്പാടം തന്നിലൂടങ്ങനെ,കൊഞ്ചിക്കൊഞ്ചിപ്പറക്കുന്നു തത്തകൾ!പാലൊളി തൂകിയംബര വീഥിയിൽ,താലവുമായി നിൽക്കുന്നു ചന്ദ്രിക!പാവന…

നടനം

രചന : ഷിബു കണിച്ചുകുളങ്ങര ✍ കണിക്കൊന്ന പൂത്തുലഞ്ഞമലർവാടിതൻ അങ്കണത്തിൽമാധവം പ്രേമോദാരകമായ് ,വിഷുസംക്രമപ്പക്ഷികലമ്പിപ്പറന്നിറങ്ങികർണികാരച്ചോട്ടിലാമോദം.തുള്ളിക്കളിക്കുമാശലഭങ്ങളായിരം കാദംബരിക്കുചുറ്റുമാലോലനൃത്തമാടി.ചിന്നിച്ചിതറിയ കാർമേഘപടലങ്ങൾവെമ്പുന്നിതൊന്നിച്ചുകൂടുവാനെന്തിനോ,മിന്നിത്തെളിഞ്ഞിത്രനേരത്തെയെത്തിയെൻ കാന്തൻചന്തത്തിലൊത്തിരി കൂട്ടരുമായ്വല്ലാത്ത പ്രൗഢിയിലൊത്തിരിഗാനങ്ങൾ മുരളികയിൽഅമ്പമ്പോ നാദവിസ്മയമായ്.കണ്ടിട്ടും കാണാതെ നില്ക്കുന്നഗോപികമാർ കള്ളപ്പരിഭവം പിന്നെശൃംഗാരനടനവും വഴിയായ്,ആഢ്യത്തിലേറ്റം കണ്ണൻ്റ ചാരത്ത്മാനസലോലയായ് കൂടുന്നു ഞാനും,വൃന്ദാവനത്തിലന്നോളമിന്നോളംതൃപ്പാദസേവയുമായടിയനുമുണ്ടാകും.

ചിറകുള്ള സ്വപ്നങ്ങൾ

രചന : മംഗളൻ എസ്✍ പ്രേമത്തിൽ കുങ്കുമം വാരി ദിവാകരൻപടിഞ്ഞാറ്റേപ്പെണ്ണിന്റെ മാറിൽ ചാർത്തിയോ!മാറിൻ വിയർപ്പോടലിഞ്ഞൊരാകുങ്കുമംസാഗര സന്ധ്യയ്ക്കു കാശ്മീരം ചാർത്തിയോ! രാവേറെയായി രാപ്പക്ഷികൾ മയങ്ങിനിശാസ്വപ്ന ലോകത്തേക്കവൾ മടങ്ങി!ജാലകവാതിൽ തുറന്നു വന്നു തെന്നൽപ്രണയത്തിൻ മൃദുമന്ത്രം കാതിൽ മൂളി! നിദ്രയിൽ നിന്നുമുണർന്നെഴുന്നേറ്റവൾകാറ്റുതുറന്നിട്ടൊരാ വാതിൽക്കലെത്തിമെല്ലെ മിഴിക്കോണിലൂടെ നോക്കി…