Category: സിനിമ

അവിഹിത ബന്ധത്തിന്റെ രക്ത കറ

രചന : നന്ദൻ✍ അവിഹിത ബന്ധത്തിന്റെ രക്ത കറ പുരണ്ട ലോഡ്ജിലെ മുൻപ് സന്ധിച്ച അതേ 14 ആം നമ്പർ മുറിയിൽ, അവർ രണ്ടു പേരും നിശ്ശബ്‌ദരായി പരസ്പരം നോക്കിയിരുന്നു….മൂന്നു വർഷങ്ങൾ കഴിഞ്ഞിട്ടുള്ള കൂടി കാഴ്ച്ച…അവനത് മൂന്നുയുഗങ്ങളുടെ കാത്തിരുപ്പായിരുന്നെന്ന് അവൾക്കറിയില്ലല്ലോ……അൽപ നേരത്തെ…

എരിഞ്ഞ ബന്ധനം

രചന : പ്രസീത ശശി ✍ എരിഞ്ഞ ബന്ധനംഊതി ഊതിതന്നപ്പോൾ തണുത്തില്ലഎരി ഞ്ഞു കത്തുന്ന കനലുകൾതെളിഞ്ഞു ..വിശപ്പിനു സാക്ഷിയായി വിരുന്നിനുസാക്ഷിയായി അമ്മ പരിഭവങ്ങൾകേട്ടു കേട്ട നിന്റെ ഭൂതകാലംഅടുപ്പുന്നരികിരുന്നു അടുപ്പമുള്ളത്അകറ്റി മാറ്റുവാൻ വിധിച്ചതാര്മാംഗല്യമോ ..വേതനമില്ലാ തൊഴിലിനു വേദികൾനിഷേധിച്ചു വീമ്പു കാട്ടിയാൽതളർന്നു പോയിടും ജന്മംവിശപ്പ്…

മാമന്നൻ – റിവ്യൂ -സ്പോയ്ലേഴ്‌സ്

രചന : രജിത് ലീല രവീന്ദ്രൻ ✍ കൊടിക്കുന്നിൽ സുരേഷ് എന്ന കോൺഗ്രസ് നേതാവ് ആദ്യമായി എംപിയായി തെരഞ്ഞെടുക്കപ്പെടുന്നത് 1989ലാണ്, അടൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന്, അദ്ദേഹത്തിന്റെ ഇരുപത്തി ഏഴാം വയസ്സിൽ. അദ്ദേഹത്തിന്റെ ആദ്യ തവണത്തെ വിജയത്തിന് ശേഷം സെക്കന്റ്‌ ടെമിൽ…

“അനശ്വര പ്രണയമേ…”( ഇന്ന് ജൂലൈ 5വൈക്കം മുഹമ്മദ് ബഷീർഓർമ്മദിനം-സമർപ്പണം )

രചന : ചാക്കോ ഡി അന്തിക്കാട് ✍ മണ്ണിൽനിന്നുംവിണ്ണിലേയ്ക്ക് നോക്കിതലകുത്തിനിന്ന്,എത്ര നിരാശയിലും,ഹൃത്തിൽ,ആനന്ദനൃത്തംചെയ്യാൻപ്രേരിപ്പിയ്ക്കുംപ്രകൃതിയുടെവരദാനമേ,നീയെൻ പ്രാണനായ്പിണങ്ങാതെ,ഏത് വേദനയിലും,സാന്ത്വനമായ്പ്രകാശമയമായ്,ഏതു പ്രായത്തിലുംദുരിതത്തിലുംമഹാമാരിയിലുംകൂടെയുണ്ടാവേണമേ…ഇരുമെയ്യാണെങ്കിലുംഒരേ മനസ്സായ്,ഉള്ളിന്റെയുള്ളിലെതേങ്ങലിലും…പുഞ്ചിരി പരത്തി, നീ…നിറഞ്ഞു കവിയട്ടെ…പാരിൽ,പാരവശ്യത്തിൽ,പരാതികളുടെഅവതാളത്തിൻപാതാളത്തിൽ,മുങ്ങി മരിക്കാതെ…നശ്വരകാലത്തോളം,വിദൂരത്തായിരുന്നാലും,എന്നും സ്വപ്നത്തിൽ,ആലിംഗനം ചെയ്യാൻകഴിയട്ടെ…വിശ്വപ്രണയമേ…ചേറിലും ചളിയിലുംമുങ്ങി നിവർന്നാലും,ഉമ്മവെക്കാൻതോന്നിയാൽ,“മുന്തിയ സോപ്പ് തേച്ച്,ഷവറിൽ വട്ടംക്കറങ്ങി,ശുദ്ധിവരുത്തി വരൂ!”-എന്നു പറയാത്തവർ,കെട്ടിപ്പിടി,ച്ചുമ്മവെക്കുമ്പോൾ,പുതുലോകക്രമംപിറക്കുമ്പോൾ,കാലം ആവശ്യപ്പെടുംമുദ്രാവാക്യങ്ങൾമുഴങ്ങുമ്പോൾ,ചരിത്രമാറ്റത്തിൻപാഠങ്ങൾ സ്വയംപുളകംക്കൊള്ളുമ്പോൾ,പ്രേമിക്കുന്നവരുടെകണ്ണുകളിൽപൊട്ടിവിടരുന്ന,പ്രഭാതത്തേയും‘വിശ്വപ്രണയ’മെന്നഒറ്റവാക്കിൽനിർവ്വചിക്കാം…തടവറകളുടെ ഇരുട്ടിൽഅകലം പാലിയ്ക്കുമ്പോഴും,പുറത്തു…

അവള്‍

രചന : ശ്രീധരൻ ഏ പി കെ ✍ സായംസന്ധ്യവന്നവളുടെതുടുത്തകവിളില്‍തട്ടിച്ചോദിച്ചുസുന്ദരീകുറച്ചുകുങ്കുമംകടംതരുമോ?എന്തിന്കടംചോദിക്കുന്നുനീ,ഇതാഎടു ത്തോളൂഇഷടംലെഎന്നവള്‍.വാരിപ്പൂശിസന്ധ്യമനോഹരിയായി.അവളുടെകണ്ണിലെതിളക്കംകണ്ട്നക്ഷത്രങ്ങള്‍കൂട്ടത്തോടെയിറങ്ങിവന്നുചോദിച്ചു മനോഹരീനിന്റെകണ്ണുകളിലെതിളക്കത്തിനുമുന്നില്‍ഞങ്ങള്‍വെറുംമിന്നാംമിനുങ്ങുകള്‍.ഒന്നുകനിയൂ,ഞങ്ങളുടെതിളക്കംഒന്നുകൂടികൂട്ടിത്തരൂ.അതിനെന്താ,തിളങ്ങിക്കോളൂഎന്നവള്‍ നക്ഷത്രദീപങ്ങളിലേക്ക്മിഴികൊളുത്തി.കൂരിരുട്ടിലൂടെയുംമങ്ങിയവെളിച്ചത്തിലൂടെയുംപതുങ്ങിവന്ന്അമ്പിളിഅവളുടെമുന്നില്‍തരിച്ചുനിന്നുചോദിച്ചു,സുന്ദരീനിന്റെമുഖത്തിന്റെപത്തരമാറ്റ്എനിക്കുംകൂടിപകുത്തുതരൂ.എനിക്കൊരാളെവശീകരിക്കേണ്ടതുണ്ട്.ഇടക്കിടെനിന്റെമുഖത്തിന്‌തിളക്കംകുറയുമ്പോള്‍വന്ന്മടിയാതെഎന്റെമുഖത്തുമ്മവെച്ചോളൂ,മാറ്റ്നിന്നിലേക്ക്പകരുംഎന്നവള്‍അവന്റെകാതോരംചേര്‍ത്തു.അന്നേദിവസംപൊന്നമ്പിളിപൂനിലാപ്പാലൊഴുക്കിഭൂമീദേവിയെമയക്കിയെടുത്തു.കുയിലുകള്‍അവള്‍ക്കുചുറ്റിലുംപറന്ന്നടന്ന്സങ്കടംപറഞ്ഞു,ആഹാനീഎത്രമനോഹരമായിപ്പാടുന്നു,ഞങ്ങള്‍ക്കുംതരൂനിന്റെസ്വരമാധുരി.കുയിലുകളെനിരാശരാക്കാതെഅവള്‍അവയോടൊപ്പംചേര്‍ന്നുപാടി.നാട്ടുപൂക്കളുംകാട്ടുപൂക്കളുംതിടുക്കപ്പെട്ടോടിവന്ന്പറഞ്ഞു,സുന്ദരീവണ്ടായവണ്ടെല്ലാംപറന്നുവന്ന്ഞങ്ങളുടെതേന്‍കവരുന്നു.നിന്റെചുണ്ടില്‍വറ്റാത്തതേനുറവയുണ്ടല്ലോ,അല്‍പംഞങ്ങള്‍ക്കുകൂടിത്തന്നാലും.കേട്ടപാതികേള്‍ക്കാത്തപാതിപൂക്കളെവാരിയെടുത്തുചുംബിച്ചവള്‍അവയില്‍തേന്‍നിറച്ചു.അലകടല്‍ആടിയുലഞ്ഞ് വന്ന്അവളുടെ പൊക്കിള്‍ചുഴിയില്‍ഒളികണ്ണെറിഞ്ഞുപറഞ്ഞു,എനിക്ക്പ്രജകളേറെ,എല്ലാവര്‍ക്കുംപൊറുക്കണമെങ്കില്‍ആഴങ്ങള്‍വേണം.അവള്‍കനിഞ്ഞപ്പോള്‍ഉടലാഴങ്ങള്‍കടലാഴങ്ങളായിഅവളുടെഉള്ളഴകുകള്‍കാണാതെഉടലഴകുകള്‍ക്കുവേണ്ടിമാത്രംവേട്ടയാടപ്പെടുമ്പോള്‍പുറത്തെടുക്കാനായികണ്ണുകളിലെമിന്നല്‍പിണരുകളുംവാക്കുകളിലെഇടിമുഴക്കവുംഅവള്‍തന്റെഉള്ളാഴങ്ങളിലൊളിച്ചുവെച്ചു.(ശ്രീധര്‍)

മിഥുനരാത്രി

രചന : എം പി ശ്രീകുമാർ✍ ഈ മിഥുന രാവിന്റെ മുടിയിൽ നിന്നുംകുടമുല്ലപൂവുകളുതിർന്നു വീണു !ഈ മിഥുന രാവിന്റെ ചൊടിയിൽ നിന്നുംഇളംമധുത്തുള്ളികളടർന്നു വീണു !മിഥുനരാവിന്റെ മേനിയിലൂടൊരുമദനവാഹിനിയായൊഴുകീ മഴ!മഥനകാന്തിയിൽ കവിത പൂക്കുന്നമഹിത ലാവണ്യം കവിഞ്ഞൊഴുകുന്നു !ഇളകിയാടുന്ന കാർ കൂന്തലിൽ നിന്നു-മിറ്റിറ്റു വീഴുന്ന ജലകണങ്ങളാനനഞ്ഞ…

നീ മാത്രം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ നീ മാത്രംഇല്ലാത്ത രാഗമെൻ പുല്ലാങ്കുഴലിൽചേർത്തിയതെന്തിനു നീവല്ലാത്ത മോഹങ്ങൾ ഹൃദയകവാടത്തിൽചാർത്തിയതെന്തിനു നീതീരാത്ത ദാഹം തിരയടിച്ചെത്തുമ്പോൾതീരം കവർന്നതും നീതീയാളിക്കത്തിച്ചു സ്വപ്നങ്ങൾ കരിയുമ്പോൾനിസംഗത തിരിഞ്ഞതും നീഹൃദയത്തിലെഴുതിയ പ്രണയത്തിൻ ശീലുകൾമായ്ച്ചുകളഞ്ഞതും നീവിരഹത്തിൻ ഗർത്തത്തിൽ എന്നെത്തനിച്ചാക്കിഓടിമറഞ്ഞതും നീഅടച്ചുഞാൻ പൂട്ടിയ മാനസംതുറക്കുവാൻഇടയ്ക്കിടെ വന്നതും…

ബലിപെരുന്നാൾ

രചന : ഗഫൂർ കൊടിഞ്ഞി.✍ ഒഴുകിപ്പരക്കുന്നസംസമിന്നുറവുകൾഹൃദയത്തിനുള്ളിൽനിറഞ്ഞിടുന്നു.ഈന്തൽമരങ്ങൾഇളം കാറ്റ് മൂളിയി-ന്നുൾത്തടം നനവാൽകുതിർന്നിടുന്നു.മരുഭൂവനങ്ങളിൽഹാജറ ബീവിതൻആർത്തവിലാപംഉയർന്നിടുന്നുമണലണിക്കാടുകൾഗദ്ഗദം പങ്കിട്ട്ഇബ്റാഹിം നബിയെപുണർന്നിടുന്നു.ബലിയുടെസ്‌മൃതികൾ പരന്നിടുന്നുഇസ്മായിൽ നബിയോവിതുമ്പിടുന്നു.അഹദിൻ്റെകാരുണ്യ സീമയനർഘളംആശാ പ്രവാഹമായ്പെയ്തിടുന്നു.അറഫയിൽസ്നേഹം വഴിഞ്ഞിടുന്നു.ആത്മാവിനുള്ളംതുളുമ്പിടുന്നൂപിന്നെയും പിന്നെയുംകാലം നമുക്കിതാകാരുണ്യവർഷംചൊരിഞ്ഞിടുന്നൂ.

പനങ്കള്ളും കരിമീനും36സൈസ് ബ്രായും

രചന : അശോകൻ പുത്തൂർ ✍ പണ്ടൊക്കെപുഴക്കടവിൽആരാ കുളിപ്പതെന്നുംതിരുമ്പതെന്നുംനാലഞ്ചു ഫർലോഗ് ദൂരന്നേമണംകൊണ്ടുംതല്ലലിന്റെ താളംകേട്ടുംതിട്ടപ്പെടുത്തുമായിരുന്നു ഞങ്ങൾകാലത്തേനാലഞ്ചുകുളത്തിലെകുളിയും അതോ (കുളികണ്ടോ )പനിപിടിച്ചതോർത്തു ചിരിപ്പതിപ്പോൾരാത്രി സദിരുകളിൽപെൺപിറപ്പുകളുടെഅളവും മണവുംഇരുപ്പും നടപ്പും വശികരണവുംകുതിരമുഖിയും ചന്ദ്രമുഖിയുംനീണ്ട മൂക്കും വിരിഞ്ഞ നെറ്റിയുംമുടി നീണ്ടവൾ മുടി ചുരുണ്ടവളുംപ്രബന്ധങ്ങളായികവിഗുരു അവതരിപ്പിക്കും.ഞങ്ങടെ നിശ്വാസങ്ങളിൽഗുരു ഉന്മത്തനാകും…… പൊടുന്നനെപണിക്കരുടെ…

അയനം

രചന : രാജീവ്‌ രവി✍ കാർമേഘം പോലെ ഇരുണ്ടുകൂടി അലയുകയാണ് ഞാൻഇടിയും മിന്നലുമെല്ലാംഎന്റെ ഹൃദയാകാശത്തെസമ്മർദ്ദത്തിലാക്കിപെയ്തൊഴിയാനാകാതെഅലഞ്ഞു കൊണ്ടിരിക്കുന്നു. വിജനമായ വഴികളിലൂടെക്ഷണഭംഗുരങ്ങളായ ഒട്ടു ഭ്രമങ്ങളുടെകനമാർന്ന ഭാണ്ഡവും പേറി നടക്കുമ്പോഴുംഭ്രാന്തമായ മനസ്സ് വീണ്ടുംവികലമായ ചിന്തകൾ കൊണ്ട്നീറുകയായിരുന്നു. ആശ്വാസത്തിന്നായ്ആരേയോ പ്രതീക്ഷിച്ചിരുന്നുക്ഷീണം ബാധിച്ച് ഇടുങ്ങിയ മിഴികളുംകനിവാർന്ന ഒരു നോക്കിനായിഏറെയേറെ…