നിദ്രാവിഹീനം
രചന : ബിന്ദു വിജയൻ ✍ എല്ലാം മറന്നൊന്നുറങ്ങുവാൻഎന്നെ മറന്നൊന്നുറങ്ങുവാൻഅത്രമേൽ ആശിച്ചുവെങ്കിലുംനിദ്രപോലും കൈവെടിഞ്ഞുനീറുന്ന ചിന്തകൾ ചേർത്തിട്ടു വാറ്റിയജീവിതത്തുള്ളികൾ മിഴിയിൽനിന്നിറ്റവേകഴിഞ്ഞതാം കാലങ്ങളൊക്കെയുംവെറുമൊരു സ്വപ്നമായി തീർന്നെങ്കിലെന്നു ഞാൻവെറുതെയാണെങ്കിലും മോഹിച്ചു പോയിനിഴലും നിലാവും ഇഴച്ചേർന്ന നിശയിലെനിർനിദ്രാവീഥികൾ താണ്ടുവാനാകാതെമൗനത്തിൻ പാദങ്ങൾ വിണ്ടു കീറി.വേച്ചു വിറച്ചുപോയ് വേദനയാൽ..ഇനിയെന്ത് വേണമെന്നറിയാതെയുഴറുമെൻഉള്ളത്തിനുള്ളിൽ…