പഞ്ഞിമരത്തിൻ്റെ പ്രേതം
രചന : ഷീബ റെജികുമാർ✍ തൊടിയിലിപ്പോഴുംതനിച്ചലഞ്ഞു നടക്കാറുണ്ട്പണ്ടത്തെ കളിക്കൂട്ടാംപഞ്ഞിമരത്തിൻ പ്രേതം…നിറയെ വവ്വാൽക്കൂട്ടംതലകീഴായ്ത്തൂക്കിക്കൊണ്ട്…കറുമ്പൻമേഘങ്ങളെതോളത്തിരുത്തിക്കൊണ്ട്…കലി കേറിയ കാറ്റിൻകയ്യുകളുണങ്ങിയ കായകൾതല്ലിപ്പൊട്ടിച്ചെറിഞ്ഞു കയർക്കുമ്പോൾ,കഥകൾ പറയുന്ന മുത്തി തൻതലമുടിച്ചിടപോൽപഞ്ഞിത്തുണ്ടാൽമെത്ത വിരിച്ചും കൊണ്ട്….ഇടയ്ക്കു കുട്ടിക്കാലമോർമ്മയിൽഗൃഹാതുരം, ചിണുങ്ങുമ്പോൾചെല്ലും കിഴക്കേയതിരിൽ ഞാൻ….ഇരുട്ടു വീഴും തൊടിമൗനത്തിലാഴും നേരം,എനിക്കു ദർശനം നൽകുംപഞ്ഞിമരത്തിൻ പ്രേതം….കവിത ദംശിച്ചതാം കുട്ടിഞാനതിൻ…