വർഷാവസാനം അവളൊന്നു വിളിക്കും..
രചന : ഷാ ലി ഷാ ✍ വർഷാവസാനം അവളൊന്നു വിളിക്കും..‘ഹലോ’യ്ക്കിപ്പുറം അഞ്ചു മിനിറ്റ്ശ്വാസങ്ങൾ മാത്രം മിണ്ടും..ഇടക്കൊരു മൗനമുനമ്പ്വഴിതെറ്റിക്കയറിയിട്ടെന്ന പോലെമൂക്കൊന്നു ചുവക്കുംഅയാളൊരു തുമ്മലിൽ ഞെട്ടും“അച്ചായൻ ഓക്കെയല്ലേ..?”തൊണ്ടയിലിറക്കിയ ഒച്ച്തിരിച്ചു കയറും പോലെനേർത്ത് വലിഞ്ഞൊരൊച്ചഇത്തിരിയുയിരോടെ വീണു പിടയ്ക്കുംകൊഴുപ്പ് പുരണ്ടാവണംശബ്ദത്തിനിത്തിരി പഴക്കമെന്നോർക്കും..അയാൾ മെല്ലെ ചിരിക്കുംഒറ്റക്കയ്യിലൂന്നിഞെരിഞ്ഞെണീക്കും..വടക്കോട്ട് വേച്ചു…