വീണ്ടും തളിർക്കുവെൻ ധരിത്രി നീ
രചന : അനു സാറ✍ നിൻ മുടിയിഴകളിൽ നിന്നുതിർന്ന സുഗന്ധമിന്നെവിടേ ?നിന്നാത്മാവുവെന്തെരിഞ്ഞൊരാ- പുകച്ചുരുളിനാൽനീറിയെരിയുന്നെൻ മിഴികൾനിൻ പുടവയോ ഹരിതമനോജ്ഞമായിരുന്നുനിന്നലങ്കാരങ്ങളാൽ നീയോസുന്ദരരൂപിണിയായിരുന്നുനിന്നുടയാടകളിലശുദ്ധി പടർന്നുവോ ?ഹരിതമനോജ്ഞമാം നിൻചേലയോ കാർമേഘമിരുളും വാനമായോ?നിന്നോമൽ പാദസരങ്ങൾ കളകളം കൊഞ്ചിപ്പാടിയില്ലേമണ്ണിൻ മാറിടങ്ങളിൽ മറഞ്ഞുവോ ഒഴുകിപ്പാഞ്ഞയാ വെള്ളിച്ചാലുകൾഅകലുന്നുവോ നീയാ- നിത്യതയിലേക്കിന്ന്,ആകറ്റിയോ നിന്നെയോർമ്മകളിൽ മാത്രമായ്പിച്ചവച്ചു…