അടഞ്ഞുപോകുന്നവാതിലുകൾ …. നിയാസ് സലിം
തുറക്കുംതോറുംഅടഞ്ഞുപോകുന്നവാതിലുകൾസ്വയംപൂട്ടിടുന്നു.എത്രയടച്ചാലുംതുറന്നുപോകുന്നജനാലകൾകൊളുത്തു പറിച്ചെറിയുന്നു.അകത്തേക്കുകയറാൻമടിയ്ക്കുന്നകാറ്റും വെളിച്ചവുംപേപിടിച്ചു പേടിപ്പിക്കുന്നു.കത്താൻ മടിയ്ക്കുന്നഅടുക്കളയുടെ മിടിപ്പ്തീന്മേശ പൊള്ളിക്കുന്നു.പ്രകാശം പരത്താത്തസന്ധ്യാവിളക്കിൻ വിളർച്ച..കെട്ട സൂര്യന്റെവിരസത്തുടർച്ച …വസന്തംമറന്നഋതുഘോഷയാത്രഅമ്മൂമ്മമാത്രംഅന്നുമിന്നുംപിരാന്ത് പറയും,വിൽപ്പനയ്ക്ക് വെച്ച വീടുമാത്രംവിലപേശി വാങ്ങരുതെന്ന്.