ഒറ്റചുംബനങ്ങളുടെ പറുദീസ ……….. Anupriya Kunji
ഒരു ചുംബനത്തിൽഅലിഞ്ഞുപോകുന്ന ചില രാത്രികളുണ്ട്. ഇരുളിന്റെ പറുദീസയിൽപൂത്തനിശാഗന്ധിപ്പൂക്കൾ പോലൊന്ന്. ഓർമയുടെയും മറവിയുടെയും അതിർത്തിക്കപ്പുറംമുളച്ച സ്വപ്നം പോലുള്ളത്. നിന്റെ കണ്ണുകളിൽ പൂക്കുന്നആകാശത്തിന് കീഴെ വിരിഞ്ഞപീലിത്തുണ്ട് പോലെ മൃദുലമായത്. ഇനിയും പിറക്കാത്ത ഋതുക്കൾക്കായ് ഒറ്റയ്ക്ക് ഓർമയുടെപെൺകടൽ താണ്ടി വന്നത്. ഓരോ മഴത്തുമ്പിലുംഓരോ വെയിൽക്കാറ്റിലും പ്രണയത്തെ…