Category: സിനിമ

സ്നേഹത്തിന്റെ നിലവിളി …. Seeja Jithesh

സ്നേഹത്തിന്റെനിലവിളികണ്ടിട്ടുണ്ടോ?കൺപീലികൾചിമ്മാൻ പോലുംമടിക്കുന്നിടമാണത് സ്നേഹംകൊണ്ടുനടന്നു നടന്നുതാണ്ടിയ വഴിയാകെ🌱പച്ചപടർന്നുകാടുകയറിതിരിച്ചുപോകാൻപറ്റാത്തവിധംമാഞ്ഞൊരിരുട്ടാണത് സ്നേഹത്തിന്റെപ്രതിപ്രഹരമേറ്റുആർത്തിരമ്പിപെയ്യുന്ന പെരുമഴതുള്ളികളുടെപ്രകമ്പനമാണത് ഒരു പുൽനീലപ്പൂപോലുംവിടർത്താനാവാത്തമണ്ണിന്റെ വിരഹവിലാപത്തിൻകുത്തൊഴുക്കിൽഉള്ളിലേക്ക് കീറിയൊരുനീർചാലാണത് മഞ്ഞു പോലെഉറഞ്ഞു പോവുന്നഹൃദയത്തിന്റെശൂന്യതയിൽപുഞ്ചിരിമാഞ്ഞൊരുകിനാത്തുണ്ടാണത് ഒരൊറ്റ ആഞ്ഞുവീശലിൽപലവഴി പിരിഞ്ഞുപോയേക്കാവുന്നഅതിസ്നേഹങ്ങൾഒരിക്കൽ മാത്രംലഭിക്കാവുമായിരുന്നഅതിജീവനങ്ങൾ ഇത്രയൊക്കെ തുലച്ചിട്ടുംനാലുവശവുംകല്ലുപാകികെട്ടിയാകുളക്കടവിനകത്തെപടിയിൽ തന്നെ വീണ്ടും…

കടുംകാപ്പി മിഴികൾ …. M B Sree Kumar

1പ്രഭാതത്തിൽമഴ മാറി വെയിൽ പരക്കുന്നുമുറ്റത്ത്രാത്രിമഴ കൊണ്ടരണ്ടു തോർത്തുകൾ നനഞ്ഞുണങ്ങുന്നു. 2വിരാമം *കടും കാപ്പി മിഴികൾ* 3Aപ്രഭാതം.അവൾ. മങ്ങിയ വെളിച്ചത്തിൽഅപ്പൂപ്പൻ താടികൾ പറക്കുന്ന നേരിയ ശബ്ദം.കമ്പിയഴിയ്ക്കുള്ളിലൂടെചിത്ത രോഗാശുപത്രിയിലെ വാർഡ്.ബൂട്ട്സിന്റെ കാലൊച്ചകൾവാർഡൻ നടന്നു വരുന്നുണ്ടാകാം.ശബ്ദ ഏറ്റക്കുറച്ചിലുകൾ3Bചിത്ത രോഗാശുപത്രിയുടെ ബാദ്ധ്യതയിൽതുരുമ്പിച്ച കമ്പിയഴികളുടെ മറവിൽതല്ലിത്തകർത്ത തലയുംഅലസമായ മുഖവും…

കനവ് ….. ബേബി സബിന

നിനവിൽ നിനച്ചെത്രകാത്തിരുന്നെൻ സഖേഎന്നിട്ടുമൊരുമാത്രയെന്തേ വന്നിലാ നീഒരുമാത്രയെന്തേ വന്നിലാ നീ ആകാശവീഥിയിൽ വിസ്മയം തീർക്കുംതാരഗണം പോലെനീഎന്നകതാരിനും ശോഭ ചൊരിഞ്ഞൊരാ കാലംസുന്ദര സുരഭിലസ്വപ്നമായെന്നിൽ നിറയവേതിരയുന്നിന്നു ഞാനിപാരിലെങ്ങും കവിത കൊയ്തുമെതിച്ചൊരാപെരുമഴക്കാലവുംനിറവാർന്ന സ്വപ്നങ്ങൾ നിവേദിച്ചൊരാ വസന്തവുംപൂഞ്ചിറകുള്ളോരരോമൽ പക്ഷിയെപോലെനിനവിൽ പറന്നു രസിക്കവേനറുമണം പരത്തുംവാടാമലരായെൻ ഭാവനയിൽനിറഞ്ഞിടാൻഒരുമാത്രയെന്തേ വന്നിലാ നീ മങ്ങാത്തയോർമ്മതൻ…

ഏകാകി എടുത്തണിയുന്ന കവിതയുടെ കുപ്പായം ….. Thaha Jamal

ഒറ്റയ്ക്കായാൽഓർമ്മകൾ വിള കൊയ്യാനിറങ്ങും നിങ്ങൾ നടക്കുമ്പോൾകത്തിക്കൊണ്ടിരിക്കുകഉഴുതുമറിയുന്ന മനസിൽ കല്ക്കരി പാവുകഈ വഴിയവസാനിക്കുന്നിടത്ത്ഒരു പാടമുണ്ടാകും.ചതുപ്പോ, മതിലോ വഴിമുടക്കുന്നിടത്ത്ഒരതിരോ, കനാലോ കായലോ, കടലോഎഴുന്നേറ്റു നില്ക്കുംചിലപ്പോൾ നിങ്ങൾ അവിടെഒരു കാമുകനേയോ, കമിതാവിനേയോ,മുക്കുവനേയോ, വഴിപോക്കനേയോകണ്ടുമുട്ടും തീ കാഞ്ഞുവെരുന്ന വെയിലിൽമുഖം നിഴലിനോടു ചേർത്തുവെച്ച്നീ തിരയുന്നത്, അവളുടെ കാല്പ്പാടാണ്.വിഭ്രമങ്ങളിൽ വിളറി…

വാരിയംകുന്നൻ …. Vinod V Dev

വെയിൽകൊണ്ടകണ്ണുമായി,മഴപെയ്തകണ്ണുമായി,വാരിയംകുന്നൻചരിഞ്ഞുനിൽക്കുന്നു.കനൽവെന്തവാളുമായി,ഉരുൾപൊട്ടുംതലയുമായി,വാരിയൻകുന്നൻമറിഞ്ഞു നിൽക്കുന്നു.ജ്വരവീണകാല-ക്കടൽമോന്തിയങ്ങനെ,തുളവീണനെഞ്ചിൽക്കനവുമായങ്ങനെ,കനൽതുപ്പുംവെള്ളപ്പടത്തോക്കു-പാമ്പിനെ ,ഉരുവേഗമൂതിയണച്ചുകൊണ്ടങ്ങനെവാരിയൻകുന്നൻനിവർന്നുനില്ക്കുന്നു.വാരിയൻകുന്നൻമലർന്നുനിൽക്കുന്നു.ചുടുചോരച്ചീറ്റിത്തെറിക്കുംതിരമാലകഴൽകൊണ്ട്മൃദുവായിതട്ടിത്തെറിപ്പിച്ചുകടുസൂര്യവെയിലാളുംവെളുവിഷപ്പാമ്പിന്റെകരിമ്പല്ലുവലിച്ചൂരി ,നിറതോക്കിൻ മുമ്പി –ലായിടിമിന്നൽപൂത്തപോൽ,കടൽകേറി വന്നപോൽവാരിയൻകുന്നൻനിറഞ്ഞുനില്ക്കുന്നു.വാരിയൻകുന്നൻവളർന്നുനില്ക്കുന്നു. വിനോദ്.വി.ദേവ്.

കെടാവിളക്കുകൾ …. Mohandas Evershine

സുകൃതമീ മണ്ണിൽ മർത്യനായിപിറന്നതെന്നോർക്കാതെ പാപത്തിൻകൂടാരം തേടി അലയാതെ നീ..ഈ മണ്ണിന്റെ പുണ്യമായി മാറിടേണം ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് –എന്നരുൾ ചെയ്ത മഹാഗുരുവിന്റെമണ്ണിൽ വിരിഞ്ഞൊരു നന്ത്യാർവട്ടപൂക്കൾ നമ്മളെന്നോർക്കുക ! മണ്ണിൻ മനസ്സും പങ്കിലമായീടിൽപുണ്യങ്ങളെല്ലാം നമുക്കന്യമാകും..സ്നേഹത്തിൻ കിരണങ്ങൾ മങ്ങിടാതെകാരുണ്യ…

ചരിത്രം ഒരു ഫിലോസഫിക്കൽ വർത്തമാനം …. Thaha Jamal

ചരിത്രം വിചിത്രമാക്കുന്ന കാലത്ത്പക്ഷം ചേർക്കപ്പെട്ട ചരിത്രംപാരമ്പര്യത്തെ തിരസ്ക്കരിക്കും. നിർമ്മിതചരിത്രങ്ങൾവിദൂരമല്ലാത്ത ഭാവിയിൽമുഖത്ത് തുപ്പും അന്ന് ചരിത്രം തേടിയുള്ള അന്വേഷണങ്ങൾചിതലുതിന്നാറായ പുസ്തകങ്ങളിൽചെന്നിരിക്കും.വാഴ്ത്തപ്പെട്ട ആത്മകഥകൾഏകാധിപതികളുടേത് മാത്രമായിചുരുക്കപ്പെടും ഇതിനിടയിൽ നമ്മുടെ ചരിത്രങ്ങൾ പേറിയവിലാപയാത്രകൾനഗരങ്ങളിൽ നിന്നും കുടിയിറക്കപ്പെടുംരാജാവിനെ ജനങ്ങൾകെട്ടിത്തൂക്കിയ ചരിത്രങ്ങൾ മാത്രംനിലനില്ക്കും. നിൻ്റെ ചരിത്രംനിന്നിൽ മരിച്ച്നിന്നിൽ മദിച്ച്നിന്നിൽ ഭ്രമിച്ച്നിന്നെയെല്ലവരും…

മഴ …. Ajay Viswam

വെള്ളിക്കൊലുസ്സിട്ടു ചിരിതൂകി ആർത്തിയോടെ പെയ്തിറങ്ങിയെന്റെ മുന്നിൽ നീ…ഉമ്മറപ്പടിയിൽ കാതോർത്തിരുന്നരാവുകളിൽ കുളിർക്കാറ്റായും നീ ചാറിമറഞ്ഞു. ഓടിക്കളിക്കുന്ന പ്രായത്തിലേക്കുനീയെന്റെ ഓർമ്മകളെ കരം പിടിച്ചുകൂട്ടി.സ്കൂൾ മുറ്റത്തെച്ചെളിക്കുണ്ടിൽ ചാടിക്കളിച്ചതും പാതയോരത്തെ നീർച്ചാലിൽ നീന്തിക്കളിച്ചതും.അമ്മയുടെ കൈത്തണ്ടിൻശകാരം തോളിൽ ഏറ്റുവാങ്ങിക്കരഞ്ഞതും വാത്സല്യപ്പൊടി നിറുകയിൽത്തലോടി മുഖമമർത്തി ചുമ്പിച്ചതും. ബാല്യം മാറിയിന്നെനിക്കു നിന്നോടും…

മഞ്ഞ് ….രചയിതാവ് : എം.ടി.വാസുദേവൻ നായർ ..ഞാൻ വായിച്ച പുസ്തകം …. Sajitha Anil

വായിച്ചാലും വളരും വായിച്ചില്ലേലും വളരും …വായിച്ചാല്‍ വിളയും വായിച്ചില്ലേല്‍ വളയും … കുഞ്ഞുണ്ണിമാഷിന്റെ വാക്കുകളാണിത്..നമുക്ക് വളയണ്ട, വിളയുമോന്ന് നോക്കാം 🙏🏻 ഏവർക്കും വായനാദിനാശംസകൾ ഈ വായനാദിനത്തിൽ ഞാൻ വായിച്ച ഒരു പുസ്തകം നിങ്ങളുമായി പങ്കുവയ്ക്കാനാഗ്രഹിക്കുന്നു… മഞ്ഞ് രചയിതാവ് : എം.ടി.വാസുദേവൻ നായർ…

സ്വാർത്ഥം ————- Sumod Parumala

നിൻ്റെ കൻമതിൽ ചാരിമരണം നിൽക്കയാണിന്നെൻ്റെയീ പ്പടിപ്പുരവാതിൽപ്പാളികൾ നോക്കി .അടഞ്ഞഹൃദയങ്ങൾ തുറന്നുപകയുടെ പക്ഷികൾ മാത്രമെത്ര പാറി… ആകാശങ്ങൾ ദ്രവിച്ചു … നമ്മൾ തൊടുത്തവാക്കുകൾ തമ്മിൽ കടിച്ചുകുടഞ്ഞൊട്ടിമരിച്ചൊടുങ്ങിയ കൊലക്കളമെന്നുമെരിഞ്ഞുനിന്നീടവേ …മരണം മുഖം നോക്കിച്ചിരിച്ചുകുഴയുന്നു,പഴയ നമ്മൾ തമ്മിൽ ചിരിച്ച ചിരികളോ മരിച്ചു മറയുന്നു . പഴയകഞ്ഞിക്കലം,…