Category: സിനിമ

വിരഹം

രചന : സതീഷ്‌കുമാർ ജി ✍ പ്രണയം… അത് നിങ്ങൾ പ്രണയിക്കുമ്പോൾ അറിയില്ല…വിരഹിയാകുമ്പോൾ മാത്രമാണ് പ്രണയം എന്തെന്ന് അറിയൂ…അതിന്റ സുഖം…സ്വപ്നം…വേദന…കണ്ണു നീർ… കുളിര്… നോവ്…. നീറ്റൽ…അത് അറിയണമെങ്കിൽ നിങ്ങൾ പ്രണയിക്കാൻ പഠിക്കണം…വിരഹിയാകാനും.പ്രണയം സുഖം അറിയാത്തവരെഅതിന്റെ പാരമ്മ്യതയിലെത്തിക്കും…കുളിരറിയാത്തവരെ കോരിതരിപ്പിക്കും….സ്വപ്നം കാണാത്തവരെ സ്വപ്നസഞ്ചാരി ആക്കും…വിരഹം……

നടന്‍ വിജയകാന്ത് അന്തരിച്ചു

തമിഴ് നടനും ഡിഎംഡികെ പാര്‍ട്ടി സ്ഥാപകനുമായ നടന്‍ വിജയകാന്ത് അന്തരിച്ചു. 71 വയസ്സായിരുന്നു. ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിജയകാന്തിന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആരോഗ്യസ്ഥിതി…

തിരനോട്ടം

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ സമയപാതകളേറെത്താണ്ടിയിന്നുസന്ധ്യയുംവന്നണഞ്ഞുസന്താനമവരതിരുകൾതേടിസമൂഹമിന്നേറെയാദരവ്നൽകിടുന്നു സമക്ഷസൗഹൃദവും മണ്ണടിഞ്ഞുസഖിയവളുംകൂടൊഴിഞ്ഞുസത്യത്തിൻ മുഖംവികൃതമാക്കിസമയവും കടന്നുപോയി സുന്ദരസ്വപ്നങ്ങളെക്കെയുംസുരഭിലദിനങ്ങളായ്മനമതിൽസിന്ദൂരവർണ്ണം ചാർത്തിടുന്നുസ്തംഭിച്ചൊരി വാർദ്ധക്യവുംപേറിസമയനദിക്കരയിലായ് സഹനമേറെത്താണ്ടിസാഹസങ്ങളൊരുപാട്കാട്ടിസാഹചര്യങ്ങളിൽ നേർവഴിയായ്സാധ്യതകളൊന്നും കൈവിടാതെകണ്ടു സുഖലോലുപജീവിതം ശമിച്ചെങ്കിലുംസുന്ദരലോകം വിട്ടൊഴിഞ്ഞീടാൻസഹിക്കില്ലതു സത്യമെന്നാലുംസമയംകാത്തിരിപ്പൂ

“വെള്ളിക്കാശ് “

രചന : ഷാജി പേടികുളം ✍ മുപ്പതു വെള്ളിക്കാശിന്റെകിലുക്കം കാതുകളിൽഇമ്പം പകരുമ്പോൾ മിഴികളിലെത്തിളക്കവുംമനസിലെ ആർത്തിയുംഇന്നുമൊടുങ്ങാത്തയൂദാസുമാർ പുതിയമുഖവും വശ്യതയാർന്നചിരിയുമായി നാടെങ്ങുംനിറഞ്ഞു നിൽക്കുമ്പോൾമൗനവാല്മീകങ്ങളിൽകുരിശുമാണിയും സ്വപ്നംകണ്ടു പാവം യേശുമാർനിദ്രാവിഹീനരായലയുന്നു.ഒറ്റുവാൻ ചുറ്റിലും മത്സരിക്കേയേശുമാർക്കഭയമീ ലോകത്ത്മൗന വാല്മീകം മാത്രമല്ലേ?സത്യത്തിൻ സമത്വത്തിൻപാതയിൽ വെളിച്ചം പകരുവാൻയേശു മാർക്കാവില്ലത്രെ!!യൂദാസുമാർ കാട്ടും സുഖത്തിന്റെപാതയിൽ ചിന്താവിഹീനരായ്നാം…

കൂടില്ലാത്തവൾ

രചന : ശ്രീവൃന്ദ✍ കാട്ടിലെ മുൾപ്പട൪പ്പിൽ പൂത്തൊരുപൂവ് തായ് വേരിനോടുഞാൻ നിനക്കാരെന്ന് ചോദിച്ചു.കൂട്ടരെ വിട്ടു പറന്നകന്ന പക്ഷികൂടിനെ പലനാൾ ഓ൪ത്തെടുത്തുമുറ്റത്തെ സൂര്യകാന്തി മൊട്ടുപോൽ പെൺപൂവ്വേദനകളിൽ പൂത്തഗ്നിയിൽ വിട൪ന്നു.പതിഗേഹത്തിലൊരതിഥിയായെത്തി,ഇന്നലെ കണ്ടൊരു സ്വപ്നം പോൽകടന്നു പോയി കൗമാരവും .പോയ്മറഞ്ഞ കാലമിനി വരാത്ത കാലംമറവിയ്ക്കെന്തിനു വിട്ടുകൊടുക്കണം…

അമ്മയും മകളും

രചന : കെ ആർ സുരേന്ദ്രൻ ✍ അമ്മയും മകളുംചിക്കാഗോയിൽ നിന്ന്അഞ്ചര-ആറുമണിയോടെമകൾ വന്നുപതിവ് പോലെ.അമ്മ പൂമുഖത്ത്പോക്കുവെയിലിന്റെസുവർണ്ണശോഭയിൽമകളെ കാത്തിരുന്നുപതിവ് പോലെ.സ്നേഹവാത്സല്യങ്ങളുടെഒരു കപ്പ്ചൂട് ഫിൽറ്റർ കോഫിഅമ്മമകൾക്ക് പകർന്നു.വാത്സല്യത്തിന്റെമധുരം അവൾഅമ്മിഞ്ഞപ്പാൽപോലെനുണഞ്ഞിറക്കി.കളിചിരികൾകഴിഞ്ഞപ്പോഴേക്കുംകാർ പോർച്ചിൽനിന്നിറങ്ങി വന്ന്ഹോണടിച്ച്സമയമോർപ്പിച്ചു.ഒപ്പം സന്ധ്യയുമരികിലെത്തി.തിരക്കിന്റെനഗരത്തിലൂടെകാർസിഗ്നലുകൾമറികടന്നൊഴുകി.അമ്മഅന്നത്തെനഗരവൃത്താന്തങ്ങൾപങ്ക് വെച്ചപ്പോൾമകൾചിക്കാഗോ ന്യൂസ്പങ്ക് വെച്ചു.പെരുകി വരുന്നജനത്തിരക്കിന്റെവയറ്വീർത്ത് വീർത്ത്ഏത് നിമിഷവുംപൊട്ടിത്തെറിച്ചേക്കാമെന്ന്അമ്മ ദീർഘശ്വാസംചെയ്തപ്പോൾമകൾഅമ്മക്ക് കൂട്ടായിനിശ്വസിച്ചു.പ്രകാശത്തിന്റെനഗരവീഥിയോരത്തെത്തികാർ…

കടവ്

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ അർക്കനകലെ ചുവന്നുനീങ്ങുന്നുഇരിപ്പുഞാനീകടവിലായ്പരന്നപാറതൻചൂടേറ്റ്മെലിഞ്ഞപുഴകണ്ണീര് വറ്റിഅസ്ഥിപഞ്ജരം പോ-ലവിടവിടായിതളംകെട്ടിയനീരിലായികൊറ്റികൾകൊത്തിതിരയുന്നുചെറുമീനുകളെകടവിലേക്കിറങ്ങുന്ന തെളിഞ്ഞൊരാനടവഴികാട്ടുചെടിപുല്ലാൽ മറഞ്ഞിരിക്കുന്നുഅമ്മവസ്ത്രമലക്കിതെളിച്ചൊരാകൊച്ചുപാറപായൽപടർന്നുനിറംമങ്ങികാണാംകൂട്ടുകാരോടൊത്ത് ചാടിതിമിർത്തപുഴതൻമണൽപ്പരപ്പ് ശ്മശാനംപോൽ തളർന്നുകിടപ്പുപഴുത്തുചുവന്നൊരു ചെറുതളികപോൽസൂര്യനാഴിയിലഭയം പ്രാപിച്ചിടുന്നുനേരമിരുളുന്നു കണ്ണിൽ ധൂമപടലമുയരുന്നുകാട്ടുപൊന്തയിലയനക്കമൊരുകുറുക്കൻ മണൽപരപ്പിലിറങ്ങികുണുങ്ങിമണം പിടിച്ചുനടന്നിടുന്നുതാപംകുറഞ്ഞ് പാറശമനമെത്തിടുന്നുകുറുക്കൻ്റെകരച്ചിലുയരുന്നതിൻ്റെനാസികതുമ്പിലൊരുഞണ്ട് തൂങ്ങിയാടുന്നുഅതിനെവേർപെടുത്തീടാൻ മണലിൽ മുഖമുരച്ചുമറിയുന്നുഅന്ധകാരം കടവിനെവിഴുങ്ങാനൊരുങ്ങിമരച്ചില്ലകളിൽകൊറ്റികൾ ശണ്ഠകൂടിപറക്കുന്നുചിലയവയിൽ ദൂരെപറന്ന്തിരിച്ചെത്തിചില്ലകളിൽസ്ഥാനമുറപ്പിച്ചിടുന്നുമിന്നാമിന്നികൾമെല്ലെപറന്ന്ഇരുളിൽചിലചിത്രം വരക്കുന്നുഎത്രനേരമിരുന്നീടുകിലുമെൻബാല്യകൗമാരങ്ങൾ കളിച്ചുരസിച്ചൊരീപുഴതൻകടവിനെ മറന്നീടാനാവുമോഎൻ്റാദ്യാനുരാഗം പൊട്ടിമുളച്ചതികടവിൻ…

ദിവ്യ സ്പർശനം

രചന : തോമസ് കാവാലം✍ ഞാൻ വന്നവഴിയിലേകനായ് മൂകനായ്മുൻപോട്ടു പോകുവാനാവാതെയുംരാത്രിവന്നെത്തവേ മൂടിയ നേത്രങ്ങൾസത്രത്തെ വിദ്രുതം മറച്ചുവോ ?ഇരുളിൻ മറവിലുത്ഭുത ചിന്തകൾഗുരുവിൻ രോദനം തന്നെയല്ലേ?വിരലിൻ തുമ്പിനാൽ നൽകിയാസ്പർശനംവിരവിൽ ചേർത്തിതാ ചൊല്ലിമെല്ലെ:“സ്വന്തമായെല്ലാമേ ലഭിച്ചതാരുണ്ട്?സ്വന്തവും പൂർണമതാകുന്നുവോ?എന്തിനു പിന്നെ നാം ഹുങ്കാരമോടെയ-ഹങ്കാരം കാട്ടുന്നു പാരിതിലായ്.അന്യോന്യം തുല്യത ചെയ്യുവാനാരുണ്ട്അന്യരാം…

ഓർത്തുപോയി ഞാൻ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഓർത്തുപോയി ഞാനെപ്പൊഴോനിന്റെചീർത്തുവീർത്തോരു ദ്വൈമുഖംനേർത്തൊരെൻ മനതാരിലായപ-കീർത്തിപൂകിയ പൊയ്മുഖംപ്രേമമെന്ന രണ്ടക്ഷരത്തിനെ,കാമമാക്കിയ നിൻമുഖംദുഃഖസാരമായ് തീർത്തുജീവിതം,ശുഷ്കമാക്കിയോരാ,മുഖം!അന്നു ഞാനൊരുപാമരൻ,മര-മണ്ടനായൊരു കാമുകൻ!മന്നിലെ പ്രണയാർദ്രഭാവന,പൊന്നുപോൽ പുലർത്തീടുവോൻഇന്നു ഞാനതികായനല്ലേലു-മൊന്നിനെ പ്രണയിക്കുവോൻഒന്നിൽനിന്നുമനശ്വരസ്നേഹ-മൊന്നതിനെയറിയുവോൻ!ആമനസ്യങ്ങൾകൊണ്ടു മൂടിയോ-രാ,മനസ്സിനെക്കാൺമുഞാൻഎത്രദൈന്യമാണിന്നതിൻ മുഖ-മത്രയൊട്ടു നിനയ്ക്കുകിൽ!അപ്രതീക്ഷിതമായുണർന്നിടാ-മുൾപ്പുവിൽ പ്രണയാങ്കുരംശാശ്വതമല്ലൊരിക്കലുമതിൻപേശലത്ത്വമറിയുവിൻനിഷ്കളങ്കഹൃദയമേ,നിന-ക്കിക്ഷിതിയെത്ര ഭീകരംആരറിയുന്നു നിന്റെയൂഷ്മള-സാരസൗരഭ ബോധനം!ആദിസർഗ്ഗപ്പൊരുളായ് മേവിടുംമേദിനീ,യൊന്നുചോദിപ്പേൻതൂമയറ്റതെന്തിങ്ങനെ,പ്രേമ-സാമസൗഭഗകന്ദളം?വേദനതൻ മുൾവേലിയിലാളാ-തേതു നേരവുമങ്ങനെ,ചിത്തത്തെ തമോഗർത്തത്തിൽനിന്നു-മത്യാമോദമുയർത്തുനാംശിഷ്ടജൻമത്തിലെങ്കിലും നമ്മൾദൃഷ്ടി…

ഭ്രമം

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ പരിണാമ കാലംകടന്നുപഞ്ചേന്ദ്രിയങ്ങൾ നിനക്കുപാകമായ് പരമമായ് നിന്നെപകുത്തിടാൻ വെമ്പലായ്നീരുള്ള നിന്നെതേടിനിശയും പുലരിയുമിന്നുമത്സരംനിൻസൗരഭ്യം ഭൂവിൽപടരുന്നുനിന്നെ തേടുന്നുവേട്ടകൾഇല്ലാനിനക്കൊളിക്കുവാൻഇഹത്തിലിനിയൊരിടവുംഇണയും നിന്നെതിരാളിഇഷ്ടസൗഹൃദവുമെതിരാളിതാതനുംനിന്നിളംദേഹം തല്ലിക്കൊഴിക്കുന്നുതാമരത്തണ്ടുപോൽ വാടിയൊടുങ്ങുന്നുതായയും കൂട്ടായിരിക്കുന്നുതകർന്നതംബുരുവായ് ശ്രുതിയറ്റുവീഴുന്നുകാലംകടന്നുകടന്നിങ്ങെത്തികാഴ്ചകളേറെകണ്ടുതളർന്നുകണ്ടു ചിരിപ്പവരുമേറെകനലിൽ വീണുപിടയുവരുമേറെസത്യവുംധർമ്മവുംനീതിയുംസമ്പത്തിനാൽ കണ്ണുമുടിക്കിടക്കുന്നുസരയു നദിപോലൊഴുകുന്നുകണ്ണീർസഹനംനിനക്കുജന്മസിദ്ധമോസമത്വംനാവിൽ കുറിക്കുന്നുസമയാസമയങ്ങളിൽ മാറ്റിക്കുറിക്കുന്നുസാഹോദര്യത്തിൻ ഗീഥികൾസമസ്യപൂരണമറ്റുപോകുന്നുഅനീതിയാട്ടിൻ സൂപ്പേറ്റുകൊഴുത്തുഅക്ഷരദാഹികളവരുംഅവസരവാദികളായ്അവനിയിലങ്ങനെവാഴുന്നുഹാ,കഷ്ടമധികാരത്തിൻഹുങ്കിൽകാട്ടും ചേഷ്ടകളീഹരിതവനത്തിനു ഭൂഷണമോഹരിയെഭജിക്കുമീ മാനവന്മത്സരദിനങ്ങൾ…