ഒന്നുമില്ലായ്മ
രചന : റഫീഖ്. ചെറുവല്ലൂർ✍ ഒന്നുമില്ലായ്മയെന്നാൽയഥാർത്ഥമീ ജീവിതം തന്നെയോ?ഏതു ബന്ധങ്ങളെത്രതേൻ പുരട്ടിയാലുമതേ,പറഞ്ഞാലുമെഴുതിയാലുമതേ…സാമ്പത്തീകമനുഷ്യരായ്,തർക്കങ്ങളായുടയുന്നു.ഒറ്റപ്പെട്ട ദ്വീപുകളായ് സ്വയംമൗനത്തിൻ ഭാരമളക്കുന്നു.സ്നേഹക്കഥകളെല്ലാം വെറുംവാക്കിലും വരിയിലുമൊടുങ്ങും.വ്യക്തിസ്വാതന്ത്ര്യമെന്ന പേരിൽജന്മനാ സ്വാർത്ഥതയും,ഒഴിച്ചു കൂടാപ്രതിബദ്ധതയുംമനോവേദനയാകുന്നൊടുക്കം.പ്രണയികളും പറയും പരസ്പരം,ജീവിതമൊരു ഭാരമാകുന്നു!യൗവ്വനക്കുതിപ്പൊരു കന്മദാകർഷണം.മിഥ്യാധാരണയാണതിൽ,മധു കിനിയുമെന്നതു നിത്യം.കാമം ചടുലമായങ്ങു കത്തിയൊടുങ്ങും,ചെറുകനലു ബാക്കിയാണെങ്കിൽഉലയും കാറ്റിലതു വീണ്ടുമാളിപ്പടരും.പല കാരണങ്ങളിൽ പിന്നെയും,പുകയും…