Category: സിനിമ

പഞ്ഞിമരത്തിൻ്റെ പ്രേതം

രചന : ഷീബ റെജികുമാർ✍ തൊടിയിലിപ്പോഴുംതനിച്ചലഞ്ഞു നടക്കാറുണ്ട്പണ്ടത്തെ കളിക്കൂട്ടാംപഞ്ഞിമരത്തിൻ പ്രേതം…നിറയെ വവ്വാൽക്കൂട്ടംതലകീഴായ്ത്തൂക്കിക്കൊണ്ട്…കറുമ്പൻമേഘങ്ങളെതോളത്തിരുത്തിക്കൊണ്ട്…കലി കേറിയ കാറ്റിൻകയ്യുകളുണങ്ങിയ കായകൾതല്ലിപ്പൊട്ടിച്ചെറിഞ്ഞു കയർക്കുമ്പോൾ,കഥകൾ പറയുന്ന മുത്തി തൻതലമുടിച്ചിടപോൽപഞ്ഞിത്തുണ്ടാൽമെത്ത വിരിച്ചും കൊണ്ട്….ഇടയ്ക്കു കുട്ടിക്കാലമോർമ്മയിൽഗൃഹാതുരം, ചിണുങ്ങുമ്പോൾചെല്ലും കിഴക്കേയതിരിൽ ഞാൻ….ഇരുട്ടു വീഴും തൊടിമൗനത്തിലാഴും നേരം,എനിക്കു ദർശനം നൽകുംപഞ്ഞിമരത്തിൻ പ്രേതം….കവിത ദംശിച്ചതാം കുട്ടിഞാനതിൻ…

വ്യർത്ഥവൃത്തം

രചന : സുരേഷ് പൊൻകുന്നം✍ നീ വിളിച്ചതും ഞാൻ കേട്ടില്ലഞാൻ വിളിച്ചതും നീ കേട്ടില്ലനാം വിളിച്ചതും നാം കേട്ടില്ലകേട്ടതും കേട്ടതും നാം കേട്ടില്ലകേട്ടില്ല നിന്റെ പരിദേവനങ്ങൾകണ്ടില്ലയെന്റെ മിഴിനീരുകൾമാറാലകെട്ടുംമനസ്സുമായി നാംആരാധനാ വാതായനങ്ങളിൽകുമ്പിട്ട് നിൽപ്പൂഇല്ല മാമ്പൂ വിരിഞ്ഞതും കണ്ടില്ലകണ്ണിലെകൈത്തിരി നാളവും കണ്ടില്ലകണ്ണു കാണാതെകാത് കേൾക്കാതിരിക്കുവാൻവീണ്ട…

കാത്തിരിപ്പ്..

രചന : ദീപക് രാമൻ.✍ നീ എവിടെയാണ്…ഒരിക്കലെങ്കിലുംഎന്നെ കാണണമെന്ന് നിനക്ക് ആഗ്രഹമില്ലേ…നമ്മൾ അവസാനമായി കണ്ട ദിവസംനീ എന്നെത്തന്നെ നോക്കിയിരിക്കുന്നതും,കണ്ണുകൾ നിറയുന്നതും ഞാൻ കണ്ടു.കാത്തിരിക്കണമെന്ന് പറഞ്ഞിട്ടല്ലേ അന്ന് നീ പോയത്…ഞാനിപ്പോഴും നിന്നെയും കാത്തിരിക്കുകയാണ്…എൻ്റെ ഹൃദയാങ്കണത്തിൽനിനക്കുവേണ്ടി പൂക്കുന്നവാകമരങ്ങളുണ്ട്…എൻ്റെ ഹൃദയാംബരത്തിൽനിനക്കുവേണ്ടി തെളിയുന്നനക്ഷത്രങ്ങളുണ്ട്…എൻ്റെ ഹൃദയ സാഗരത്തിൽനിന്നെ പുണരാൻ…

കാത്തിരിപ്പ്*

രചന : സതീഷ് വെളുന്തറ✍ എൻ രാഗ മല്ലിക നിന്നിൽ വിടരുവാൻആരെ തപം ചെയ്യേണ്ടതുണ്ട് ഞാൻ ചൊല്ലുമോവർഷങ്ങൾ കൊഴിയുന്നു നാമറിയാതേറെവർഷവും പൊഴിയുന്നു കാത്തു നിന്നീടാതെസംവത്സരങ്ങൾ കൊണ്ടേറെ ഞാൻ ദാഹിപ്പൂസ്നേഹ മധുര മധുവുണ്ടുറങ്ങുവാൻകാലമിനിയേറെയില്ല യെന്നോർക്കണംപാരിതിൽ പാറി ക്കളിച്ചീടുവാൻമുറ്റത്തു തുമ്പികൾ നൃത്തമാടിക്കൊണ്ട്പൂന്തേൻ നുകരുന്ന കാഴ്ച…

കടലലപ്രണയം (നാടൻ പാട്ട്)

രചന : മംഗളൻ എസ് ✍ കറുത്തഴകുള്ള പെണ്ണ് കുളിക്കണ്കടലിളക്കിയോൾ മുങ്ങിക്കുളിക്കണ്കടൽത്തിരകള് മാനത്ത് മുട്ടണ്കരിമിഴികളിൽ പ്രണയമേറണ്കടക്കണ്ണാലവളെന്നെയെറിയണ്കടക്കണ്ണമ്പെന്റെ നെഞ്ചിത്തറക്കണ്കടലിരമ്പണ് കാറ്റടിക്കണ്കടക്കാറ്റടിച്ചെന്റെ മനം കുളിരണ്കടലിച്ചാടുവാൻ മോഹമേറണ്കരളിനുള്ളിൽ പ്രണയമേറണ്കരയിനിന്നുഞാൻ സ്വപ്നം കാണണ്കരിമിഴിയാളെൻ കൈപിടിക്കണ്കടക്കണ്ണമ്പാലെൻനെഞ്ചുതുളക്കണ്കരൾ പിടക്കണ് മനം കുളിരണ്കടലിൽ ഞങ്ങള് നീന്തിക്കുളിക്കണ്കരിമിഴിയാളെക്കെട്ടിപ്പുണരണ്..

നൃത്ത സപര്യയക്ക് വിരാമം

രചന : അനിയൻ പുലികേർഴ്‌ ✍ കേളിയേറുന്ന കേരളത്തിൻകലവിശ്വവിഖ്യാതമാക്കി മാറ്റികാൽചിലങ്കയുടെ നൂപുര ധ്വനിആവാഹിച്ചേറെ വളർത്തിമോഹിനിയാട്ടത്തിൻ വേരുകൾതേടി മലയാള നാട്ടിലണഞ്ഞുമലയാളിയല്ലാതിരുന്നിട്ടുമവർമലയാളത്തെയറിഞ്ഞുമോഹിനിയാട്ടത്തിൻ വേരുകൾആഴത്തിൽ തന്നെ ആഴ്ത്തിമോഹിനിയാട്ടത്തിൻ വേരുകൾലോകത്താകെ പടർത്തിവേരുകളിലൂന്നിയാ നൃത്തത്തെവേറിട്ട കാഴ്ചയുമാക്കിനൃത്തരൂപത്തെ നവീനമാക്കിപുതുമയും പുതുഭാഷ്യമായിനെറ്റി ചുളിച്ചു ഉത്തരം തേടി യോർക്ക്ലാസ്യത്തിൽ മറുപടിയേകിചെറുപ്പത്തിൽ ചുവടു വെച്ചില്ലെങ്കിലുംഅടവുകളൊട്ടു…

നിലാവ്

രചന : സതി സതീഷ്✍ നിലാവ് ചൊരിയുമീആതിര രാവിൽനീയും ഞാനുംതനിച്ചായീ നദിക്കരയിൽഈ പ്രപഞ്ചംനോക്കി നിൽക്കേഓമനേനിന്റെ മുഖംപാലൊളിചന്ദ്രിക പോൽസുന്ദരം വശ്യം മനോഹരം!മധു ചന്ദ്രിക പ്രഭയിൽനാണിച്ചു നിൽക്കുംവിടരാൻവെമ്പുന്നാമ്പൽ പോലെതഴുകിയകന്നുപോയൊരുതെന്നൽ പോലെകണ്ണുകളടക്കുന്നനിലാവിൻ കുഞ്ഞുതാരകങ്ങൾ!നിലാവിന്റെ ലഹരിനുണയുന്ന സുഗന്ധിപുഷ്പങ്ങൾ പോലെനിലാവെളിച്ചത്തിലാരുംകാണാതെവിരിയുന്നൊരുനിശാഗന്ധി പോലെനീയെൻ ചാരത്തുണ്ടല്ലൊ പെണ്ണേഈ നിലാവിൻ കൂട്ടായെന്നുമേ!

പ്രണയ പൗർണ്ണമി

രചന : മായ അനൂപ്✍ ചെമ്പകപ്പൂവിൻ നറുമണം പോലെന്നെപുൽകിയുണർത്തിയ വാസന്തമേഎത്രയോ രാവുകൾ തോറും നീ വന്നെന്നിൽവാരിച്ചൊരിഞ്ഞു നിൻ സൗഭഗത്തെ പണ്ടേതോ രാഗസരസ്സിൽ നാം രണ്ടിണ-യരയന്നങ്ങൾ പോലെ നീന്തീടവേവേർപിരിഞ്ഞകലേയ്ക്ക് പോയതോവീണ്ടുമിന്നീ വഴിത്താരയിൽ കണ്ടുമുട്ടാൻ സിന്ദൂരക്കുറി തൊട്ട സന്ധ്യയാം കാമിനിപൊന്നിൻ കിരീടം ഒന്നണിഞ്ഞീടവേഏതോ ദിവാസ്വപ്നത്തേരിലെൻ…

വിജനതയിൽ

രചന : റെജികുമാർ ചോറ്റാനിക്കര ✍ കാത്തിരു:ന്നീ,മണൽക്കാട്ടിലെൻസ്വപ്നംകരിഞ്ഞുണങ്ങീടുന്ന കാഴ്ചയെന്നും..കാണാപ്പുറത്തുനിന്നെങ്ങുനിന്നെന്നിലായ്കാണും കിനാവിന്റെ ബാക്കി പത്രം..ഉള്ളിൽപ്പുളകകൊടുങ്കാറ്റു വീശിയെൻവഴിയിതെന്നന്നു ഞാൻ തീർച്ചവച്ചൂ..മറ്റൊന്നുമീയെന്റെ പാതയിൽ മുള്ളുപോൽകുത്തിത്തറച്ചതില്ലന്നുമിന്നും..മാരിയും തീക്കനൽ തീർക്കും വെയിലുമോഎന്നിലെ ദാഹം തടഞ്ഞതില്ല..ഹിതമെന്നതോന്നലിൽ നിന്നുളവായതുംഅഹിതങ്ങൾ മാത്രമായ് തീർന്നെങ്കിലും..വരളും കിനാവുമീക്കരളിന്റെ നീറ്റലുംവളരുന്നതറിയുവാനായ് വൈകി..വഴിയേറെ മുന്നിലുണ്ടോർക്കുകിൽ പാദങ്ങ –ളറിയാതെയുൾവലിഞ്ഞീടുന്നുവോ..എവിടേയ്ക്കുയിർനീർത്തടങ്ങളോ തേടിയി…

രമേഷ് പിഷാരടിയുടെ “ചിരിപുരണ്ട ജീവിതങ്ങൾ”

അവലോകനം : സജീഷ് കുട്ടനെല്ലൂർ✍ രമേഷ് പിഷാരടിയുടെ “ചിരിപുരണ്ട ജീവിതങ്ങൾ” എന്ന പുസ്തകം കഴിഞ്ഞ ദിവസമാണ് വായിച്ചുതീർത്തത്.പുസ്തകം കയ്യിലെടുത്ത് പേജുകൾ മറിച്ചും ചിരിച്ചും ആണ് വായിച്ചത്. ഓൺലൈനിലൂടെയായിരുന്നില്ല വായന എന്ന് സാരം. കലാരംഗത്ത് വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന ഒരാളാണ് പിഷാരടി…