Category: സിനിമ

നേരാണ് പ്രണയം

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ ഇത വറ്റാത്ത നിറം മങ്ങാത്തദിനം തോറും മാറ്റ് കൂടുന്ന നിത്യ സത്യ പ്രണയം . പൊള്ളയായ കാട്ടിക്കൂട്ടലുകൾക്കപ്പുറമുള്ള നേരിന്റെ പ്രണയം .പ്രണയത്തിന്റെ നേര് തേടി ഹൃദയം തുറന്ന് പിടിച്ച് ഉൾക്കണ്ണിന്റെ ചൂട്ടു തെളിച്ച്ഒരു…

ഉഷകിരണങ്ങൾ

രചന : ശ്രീകുമാർ എം പി✍ കാറ്റു വരും കൊടുങ്കാറ്റു വരുംമാരി വരും പേമാരി വരുംവേനൽ വരും കടുംവേനൽ വരുംമഞ്ഞും വസന്തവും മാറി വരുംകാൽച്ചുവട്ടിൽ മണ്ണൊലിച്ചു പോകാംകാറ്റിലുലഞ്ഞു ചരിഞ്ഞു പോകാംകണ്ണിൽ പൊടി കേറി കാഴ്ച മങ്ങാംകാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു പോകാംമിന്നൽ വെളിച്ചത്തിൽ…

രണ്ട് അപരിചിതർ

രചന : ആതിര മുരളീധരൻ ✍ മിട്ടായിത്തെരുവിലെസിമന്റ് ബെഞ്ചിൽവൈകുന്നേരത്തിലേക്ക് കാലാഴ്ത്തി വച്ചിരിക്കുമ്പോഴാണ്തൊട്ടരികിൽനിന്റെ ഛായയുള്ള ഒരാൾ വന്നിരുന്നത്.കണ്ട മാത്രയിൽ, നിന്നെ കാണുമ്പോഴുള്ളത്ര ഇല്ലെങ്കിലുംനെഞ്ചിലെഉറുമ്പിൻ പൊത്തുകളിൽ നിന്നെല്ലാംഈയാംപാറ്റകൾ പൊടിഞ്ഞുവന്നു.അടുത്ത ബസ്സിന് പോയിക്കളയാതിരിക്കാൻനിന്റെ കൈത്തണ്ടയിലെന്നപോലെപിടിമുറുക്കാൻ വെമ്പിയ ഇടംകൈഅവന്റെ വിരൽത്തുമ്പോളം ചെന്ന്തിരികെ പോന്നു.ചിറകു പൊടിഞ്ഞു തുടങ്ങിയഒരു മഞ്ഞശലഭംഅവന്റെ…

വൃശ്ചികപ്പുലരി.

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ തോട്ടിൻ കരയിലെ പാടവരമ്പത്ത്കൈതപൂത്തൊരു നാളിൽ.മുറ്റത്തു നില്ക്കണ ചാമ്പ മരച്ചോട്ടിൽനോക്കി നിക്ക്ണ പെണ്ണേചന്ദന നിറമാർന്ന ചന്തത്തിൽ കൈതപ്പൂ,വാസനതൈലമായ് നില്പുണ്ടേ!നീലക്കുളത്തിലെ വെള്ളിലത്താളിയുംപെണ്ണിനെ മാടി വിളിക്കുന്നേ…വെറ്റിലേം, പാക്കുമായ് ശാരികപ്പൈതലുംചെമ്മാനം നോക്കിപ്പറക്കുന്നേ…വെള്ളാരം കുന്നിലെ ഉച്ചിയിൽ നില്ക്കണചെമ്പകം പൂത്തതറിഞ്ഞില്ലേവൃശ്ചികപ്പുലരിയിൽ ശരണം വിളിയുമായ്മഞ്ഞല…

നാലുവരി

രചന : ശ്രീകുമാർ എംപി✍ നാലുവരി യെന്നാലുംവിടർന്ന കിനാക്കളുംകാൽച്ചിലമ്പൊലിയുമായ്കവിതേവരിക നീ നാലുവരി യെന്നാലുംനാലുമണിപ്പൂ പോലെനാണത്തിൽ മുഴുകാതെനമ്രമുഖ മുയർത്തുക നാലുവരി യെന്നാലുംനക്ഷത്ര ശോഭയിൽനാലുപേർ മുന്നിലായ്തിളങ്ങി നീ നില്ക്കണം നാലുവരി യെന്നാലുംകുടമുല്ലപ്പൂവ്വിന്റെപരിമളം തൂകി നീകരളിൽ കയറണം നാലുവരി യെന്നാലുംനോവും മനസ്സിൻ മേൽസ്നേഹ സാന്ത്വനത്തിന്റെചന്ദനം പുരട്ടണം’…

ഉപ്പുമാവ്

രചന : രാഗേഷ് ചേറ്റുവ ✍ ഉറക്കത്തിന്റെ കറുപ്പിൽ നിന്നുംഉപ്പുമാവിന്റെ വെളുപ്പിലേക്ക്.ഉപ്പ് കുറവെന്നോ കൂടുതലെന്നോ ഉള്ളപരാതികൾക്ക് തീരെ ഇടമില്ലാതെഅമ്മയുടെ തിരക്കെന്നോ വയ്യെന്നോ ഉള്ളനിശബ്ദ പ്രസ്ഥാവനയ്ക്ക്ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കൽ മാത്രം ആണ്മിഴി ഉയർത്താതെ ഉള്ള എന്റെ ഓരോഉപ്പുമാ തീറ്റയും.ചിലപ്പോൾ ഉപ്പുമാവ് കല്യാണ വീടിന്റെ തിരക്കിലേക്ക്പറന്നിറങ്ങും,വലിച്ചു…

അതിജീവനം

രചന : ബിന്ദു ബാലകൃഷ്ണൻ ✍ പാർശ്വവൽക്കരിക്കപ്പെട്ടു പോയഒരുവളുടെ കവിതകളെക്കുറിച്ച് പറയട്ടെ…അവയിൽ ഏച്ചുകൂട്ടലുകളുടെപളപളപ്പുകളെ നിങ്ങൾ പ്രതീക്ഷിക്കരുത്,പ്രണയത്തേയും വിരഹത്തേയും ചികയരുത്,പൂക്കളെയും… കടലിനെയും… മഴയെയുംതിരഞ്ഞു നോക്കുകയേ അരുത്.ആ വരികളിലെല്ലായ്പ്പോഴുംപിന്നെയും പിന്നെയും തട്ടിവേദനിക്കുന്ന ഒരുണങ്ങാമുറിവുണ്ടാകും,അവളതിനെ ചിനക്കുമ്പോഴൊക്കെഅത്രമേൽ ചലവും ചോരയും ചീറ്റുന്നത്.വീണ്ടും വീണ്ടും മനോധൈര്യത്തിന്റെ നനുത്തൊരു തൂവാലയെടുത്തൊപ്പിഅവളാ…

കൊഴിഞ്ഞയിലകള്‍

രചന : ബാബുഡാനിയൽ ✍ കൊഴിയാറായോരിലകള്‍ ചൊല്ലികാലമിതെത്രതുച്ഛം ധരയില്‍.കുഞ്ഞിലയായിജനിച്ചു പിന്നെകരുത്തിന്‍യൗവനമിന്നലെപോലേ. കാറ്റിന്‍കൈകളിലൂയലുമാടികലപിലകൂട്ടി നടന്നൊരു കാലം.ഇളകിത്തുള്ളും പൂവിന്‍മധുവിന്‍മോഹമുദിച്ചുനടന്നൊരു കാലം. ചാരെഗമിക്കും സോദരനിലയുടെനേരേരോഷമെറിഞ്ഞൊരു കാലം.യൗവനതൃഷ്ണമദിച്ചൊരുകാലം.മോഡിനടിച്ചു നടന്നൊരുകാലം. ആര്‍ത്തുചിരിപ്പു പച്ചിലമോദാല്‍ഞാനോ ഞെട്ടറ്റടരാന്‍ നില്‍പ്പൂ.താഴെ മണ്ണില്‍ വീണുകിടപ്പൂകൂനകണക്ക് കൊഴിഞ്ഞോരിലകള്‍ കാലമതിദ്രുതവേഗേ പായും,കാര്യമറിയാതുഴലും മര്‍ത്ത്യന്‍.ഒരുനാള്‍ നിലയറ്റവനിയില്‍ വീഴുംവീണുകിടക്കുന്നിലകള്‍ പോലെ..!

എങ്ങു വിടർന്നു നീ

രചന : ശ്രീകുമാർ എം പി✍ എങ്ങു വിടർന്നു നീ, യെൻപ്രിയസൂനമെഇമ്പത്തിലാനന്ദ കാന്തിയോടെഎങ്ങു വിലസുന്നു ചന്തത്തിലങ്ങനെചന്ദ്രന്റെ ചാരുതയെന്ന പോലെകാടു പോലുള്ളൊരീ പച്ചിലച്ചാർത്തിലായ്കോൾമയിർകൊളളും സർഗ്ഗലാവണ്യമെഎന്തു പരിമളം ! അന്തരംഗത്തിലേ-യ്ക്കാഴത്തിൽ വന്നിറങ്ങുന്നുവല്ലൊനേർത്ത പദസ്വനം പോലുമില്ലാതേതുതേർത്തടത്തിങ്കൽ വിളങ്ങി നില്പൂനീലനിലാവിൻ പുളകമായി വന്നുനീഹാരമുത്തുകൾ മുത്തമേകിപുലരൊളിച്ചന്ദനം ചാർത്തി യൊരുങ്ങിപൂന്തേൻ…

ഞാൻതനിച്ചല്ല.

രചന : പള്ളിയിൽ മണികണ്ഠൻ✍ ആലാപനം : ബിന്ദു വിജയൻ കടവല്ലൂർ എൻപാട്ട് കേൾക്കുവാനേതെങ്കിലും ദിക്കി-ലാരെങ്കിലും ഒരാളുണ്ടായിരിയ്ക്കുംആരാരുമറിയാതെ എന്നെ സ്നേഹിയ്ക്കുവാ-നാരെങ്കിലും ഒരാളുണ്ടായിരിയ്ക്കും. ഇവിടെയേതെങ്കിലും വഴിയിൽ എനിയ്ക്കായിവിരിയുവാനൊരു പുഷ്പമുണ്ടായിരിയ്ക്കുംഒരു വണ്ടുമറിയാതെ ഒരുതുള്ളി മധുരമാ-പൂവെനിയ്ക്കായി കരുതിവയ്ക്കും. വെയിലുള്ള വീഥിയിൽ തണലേകുവാനൊരുമരമെനിയ്ക്കായി തളിർത്തുനിൽക്കുംവിജനമാം വഴിയിലെൻ വിരസത…