Category: സിനിമ

മഞ്ഞുരുകും നേരം.

രചന : ജ്യോതിശ്രീ ശ്രീക്കുട്ടി✍ മഞ്ഞുരുകുന്നുണ്ട്..നോവിന്റെ ഇടനാഴികളിൽ കനലുകളൊരു പുഴയാകുന്നുണ്ട്..അഗ്നിവീണു പൊള്ളിയ ജീവനിലൊരു നിലാവിന്റെ തഴുകലുണ്ട്..വേനൽചിരിച്ച കണ്ണാടിച്ചില്ലുകളിൽഇന്നൊരു വസന്തം പൂക്കാലം നിറയ്ക്കുന്നു..ഒറ്റയാണെന്നെഴുതിയതാളുകളിൽ അക്ഷരങ്ങൾനിറഞ്ഞുപൂക്കുന്നു..വാക്ശരങ്ങൾ നിറഞ്ഞ വേനൽച്ചുരങ്ങളിൽമഞ്ഞുതുള്ളികൾ മൊട്ടിടുന്നു..അവിടെയൊരു കവിതയുടെ സന്ധ്യയുണ്ട്..സ്വപ്നങ്ങളൂറ്റി അതിൽമഞ്ഞുനീർ തളിക്കുന്ന,ചിരിയിലേക്കൊരുവെളിച്ചംനീട്ടുന്ന,കണ്ണുകളിലേക്കൊരുകടലു വരയ്ക്കുന്നകവിതതുടിക്കുന്ന സന്ധ്യ!മഞ്ഞുരുകുന്നത് ചിലപ്പോൾ ഇരുട്ടുപതുങ്ങുന്നമുൾപ്പൂവുകൾക്ക് മീതെയാകും..പ്രതീക്ഷയുടെ വേരിടങ്ങളിലൊലിച്ചിറങ്ങിപുതിയൊരു…

ജൂനിയർ പുലിമുരുകൻ..

രചന : സുരേഷ് കുമാർ ✍ ആദ്യത്തെ ഫോട്ടോ എല്ലാവർക്കും പരിചിതം ആയിരിയ്ക്കും.. ജൂനിയർ പുലിമുരുകൻ.. എന്നാൽ രണ്ടാമത്തെ ഫോട്ടോ പരിചിതം ആകാനിടയില്ല. ട്രാൻസ്ഫർ കിട്ടി പുതിയ സ്കൂളിൽ ജോയിൻ ചെയ്യാൻ ചെല്ലുമ്പോൾ അവിടെ ഇങ്ങനെ ഒരത്ഭുതം കാത്തിരിയ്ക്കുന്നുണ്ട് എന്നറിഞ്ഞില്ല.. പ്രശസ്തിയുടെ…

കനവ് .

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ കനവു കണ്ടു ഞാൻ തീരത്തിരുന്നപ്പോൾഇരുളുമെന്നുടെ കൂട്ടിനെത്തി.എന്നും പുഞ്ചിരി തൂകി വരാറുള്ള പൗർണ്ണമിത്തിങ്കളെ നീ മറഞ്ഞോ?കലിതുള്ളി നില്ക്കുന്ന കള്ളക്കാർമുകിലുകൾനിന്നേയും കൂട്ടിലടച്ചോ? ഈ വിജനമാം തീരത്തിരുന്നു ഞാൻനീ വരുന്നതും കാത്തിരിപ്പു .ചന്ദനം ചാർത്തിയ നിന്നിളം മേനിയും,പാലൊളി തൂകുന്ന…

പ്രണയമേ നമ്മൾക്ക് നമ്മളെയൊരു വെള്ളിപ്പാത്രത്തിൽ ഒഴിച്ചുവെക്കാം..

രചന : ജെസ്റ്റിൻ ജെബിൻ പടിയൂർ – ഇരിട്ടി✍ പ്രണയമേനമ്മൾക്കീ ദളപ്രതലത്തിൽ നിന്നുമെഴുന്നേറ്റ്ഒരു ഖരപ്രതലത്തിലിരിക്കാം .തളർന്നുപോകുന്നു നീതളർന്നുപോകുന്നു ഞാൻ . പ്രണയമേനമ്മൾക്ക് നമ്മളെയൊരു ,വെള്ളിപ്പാത്രത്തിൽ ഒഴിച്ച് വെക്കാം.ചോർന്നുപോകുന്നു നീചോർന്നുപോകുന്നു ഞാൻ . പ്രണയമേനമ്മൾക്ക് നമ്മുടെയീഇരുമ്പുചിന്തകൾവെടിയാംതുരുമ്പിച്ചു പോകുന്നു നീതുരുമ്പിച്ചു പോകുന്നു ഞാൻ .…

ഒരു പനിനീർ പൂവിൻ്റെ നോവ്

രചന : ജോയ് പാലക്കമൂല✍ നിൻ്റെ പൂച്ചട്ടിയിൽനീ വെളളമൊഴിച്ച റോസ്പുഷ്പിക്കുന്നകാലംനിൻ്റേതെന്ന് പറയരുത്. ഒരു വണ്ടിനേപ്പോലെഒരു ശലഭത്തേപ്പോലെനിനക്കാ പൂവിനെഹ്യദയത്തിൽ ചേർക്കാനാവില്ല. ഒരു ഇളം കാറ്റായ്തഴുകാനാവില്ലഒരു മഞ്ഞുതുള്ളിയായ്പ്രണയിക്കാനാവില്ല. വസന്തംനിൻ്റേതല്ല.ഗ്രീഷ്മവുമതുപോലെ.പൂവും, സുഗന്ധവും നിൻ്റെതല്ലനിനക്കായ് ഒന്നും വിരിയുന്നില്ല എന്നിട്ടും നിൻ്റേതെന്ന് പറഞ്ഞ്പൂവിറുത്ത് നീജീവൻ വെടിഞ്ഞയൊരുശവത്തിൽ ചാർത്തുന്നു.

പോപ്കോൺ

രചന : ശ്രീകുമാർ എം ബി ✍ നടന്നു നീങ്ങുന്ന വഴിയിലാകെഎൻ്റെ കയ്യിൽ നിന്നുംചോളപ്പൊരികൾഭൂമിയിൽ യിൽ വീണ്പൂവിരിയുന്നു .പുറകെ വരുന്ന കുട്ടികൾക്ക്അത്,ചവിട്ടി നടക്കുന്നത് ഒരു രസവും.വലിയ ഒരു ചോളമണിയിൽമറ്റൊരു ചോളം ഒതുങ്ങിഭൂതകാലം തിരയുന്നു.ആ ചെറിയ കുരിപ്പ്ശരിക്കും,ആവേശഭരിതയായിരുന്നു.കാരണം,ഒരു ലോകത്തിൽ പ്രദർശനത്തിന് പോകുകയാണ്.മൊരിഞ്ഞ ചോളം…

കറുപ്പും വെളുപ്പും

രചന : ചോറ്റാനിക്കര റെജികുമാർ✍ കറുത്തു വെളുത്തു കനം വച്ച ദിനങ്ങൾക്ക് കൂട്ടായി,കരിമ്പടം പുതച്ച പുലരികളിൽകനം തൂങ്ങിനിന്ന കറുത്ത കാഴ്ചകളിലേക്ക്കണ്ണുകൾ തുറക്കുമ്പോൾ… കാലത്തിന്റെ അത്താണികളിൽ വയറെരിഞ്ഞുറങ്ങുന്നകൂട്ടം തെറ്റിയ കൂത്താടിക്കൂട്ടം പോൽനീണ്ട നിശ്വാസങ്ങൾ പൊഴിക്കുന്നജീവന്റെ നേർത്ത വിങ്ങലുകൾ.. ഉള്ളിലുറയുന്ന ദൈന്യതയ്ക്കുത്തരംകാണാൻ കളിമണ്ണിൽ കുഴച്ചസ്വപ്‌നങ്ങൾ…

-ദേവരാഗം-

രചന : ശ്രീകുമാർ എം പി✍ പുലർകാലമഞ്ഞുതുള്ളികളിൽ സൂര്യൻപുതുരാഗവായ്പിൽചിരിച്ചു നിന്നുനറുമണം മാറാപൂവ്വിന്റെ ചുണ്ടത്തുനിറവർണ്ണരാഗംതുളുമ്പി നിന്നു!മധുമണം പേറുംപൂങ്കാറ്റു വന്നിട്ടുകാതിൽ മൊഴിഞ്ഞെന്തൊരഹസ്യമായിഇതുവഴി പാറി-പ്പോയ കിളിയുടെചുണ്ടിൽ നിന്നുതിർന്നുശ്രീ ദേവരാഗംമാന്തളിരിളകുംതൊടിയിലുയർന്നുപ്രകൃതിതൻ ലാസ്യമധുരനാദംഅകലെ നിന്നെങ്ങൊതിരകളിളകിരാഗകല്ലോലിനിയൊഴുകിയെത്തിനീന്തിത്തുടിച്ചതി-ലൂടെ രമിക്കുവാൻനിറപീലി നീർത്തിയിറങ്ങിയാരൊ.

മാനസി

രചന : മനോജ്‌.കെ.സി.✍ എവിടെയാണ്,ഞാൻ ആത്മാവിലെന്നേ സപ്തനിറരാജികൾചാർത്തി വരച്ചിട്ടയെൻ മാനസി…?എവിടെ തിരയേണ്ടു പ്രണയാർദ്രേ നിന്നെ ഞാൻവിരൽത്തുമ്പിൽ വിരിയുംജീവൻ തുടിക്കും വർണ്ണമേളത്തിലോ…?മെയ്‌മാസരാവുകളിൽ പൂത്തുനിറഞ്ഞാടിയുലഞ്ഞിടുംവാകതൻ തളിർച്ചില്ല മേലോ…?വൃശ്ചിക കുളിർക്കാറ്റു തത്തിലസിക്കും പ്രഭാതങ്ങളിൽഅർക്കരശ്മിയാൽ നിൻമുഖം ചോക്കുംഅമ്പലനടയിലെ ആൽമരച്ചോട്ടിലോ…?നെറ്റിയിൽ കളഭം ചാർത്തുവാൻ നീ നിൽക്കുംകളിമണ്ഡപത്തിൽ കുറിതൊട്ട് തിരിയുംമുഹൂർത്തത്തിൽ…

“അബലയല്ല നമ്മൾ

രചന : ജയചന്ദ്രൻ ശൂരനാട് ✍ കുടുംബശ്രീ രജതജൂബിലി പ്രമാണിച്ച് ജനുവരി 26സംസ്ഥാനമാകെ നടക്കുന്നചുവട് 2023 ലേക്ക് വേണ്ടി ഞാൻ എഴുതിയ കവിത “അബലയല്ല നമ്മൾഅടിമയല്ല നമ്മൾഅടിയുറച്ച് ചുവടുവെച്ചശക്തിയാണ് നാം.സ്ത്രീശക്തിയാണു നാം..അടുക്കളച്ചുമരിലും,അടുപ്പിനുള്ളിലുംഅടച്ചിടാനുള്ളതല്ല നമ്മൾ, ജീവിതംകരിപുരണ്ട ചേലകൾ,കരഞ്ഞു വീർത്ത കണ്ണുകൾ,പഴങ്കഥകൾ മാത്രമായ്സ്ത്രീകളിന്നു ശക്തരായ്പഞ്ജരത്തിനുള്ളിലെ…