മത്തായി 22:39
രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ ഇരുട്ടിന്‍റെ നേർത്ത മൂലയിൽരണ്ടു കുഞ്ഞുനക്ഷത്രങ്ങൾ വഴിനോക്കി മിന്നിത്തിളങ്ങുന്നുണ്ട്.ആശിച്ച മധുരസമ്മാനങ്ങളെസുരലഹരിമായിച്ചെന്നറിയാതെ,വേച്ചുവേച്ചുവരുന്ന കാലടികളെവിങ്ങലോടെ കാത്തിരിക്കുന്നുണ്ട്.മുനിഞ്ഞു കത്തുന്ന പാട്ടവിളക്കിലെഎണ്ണയ്ക്കുദാഹിച്ച പഴന്തുണിച്ചുരുൾകരിന്തിരിപ്പുകതുപ്പി മടുത്ത്കറുത്ത കുമിളക്കായകൾ പൊഴിക്കുന്നുണ്ട്.ചുവരുചാരിയൊരു ദീർഘനിശ്വാസംഎണ്ണിത്തിരിഞ്ഞു മുറിയാറായചെളിപിടിച്ച കൊന്തയുടെപതിഞ്ഞ ദശകങ്ങൾക്കൊപ്പംനനഞ്ഞു പുറത്തുചാടുന്നുണ്ട്,കാതടഞ്ഞ കന്യാമറിയം ഒന്നുമറിയാതെചുവരിലെ കണ്ണാടിപ്പാളിക്കുപിന്നിൽ നിറഞ്ഞു…