നിശബ്ദകാമുകൻ
രചന : ജോയ് പാലക്കമൂല ✍ ഔചത്യമില്ലാതെ കടന്നുവന്നവൻഔദാര്യമെല്ലാം മാറ്റിവച്ചുഉപചാരമില്ലാത്ത ദൂതനെൻ്റെയുൾച്ചൂട് മെല്ലെ കവർന്നെടുത്തു. വിധിയുടെയെഴുത്തോലവായിച്ചുറച്ചവൻവിളിച്ചുണർത്താതെയെൻവീട്ടിലെയഥിതിയായ്. മൂടൽമഞ്ഞൊഴുകുമിമൂവന്തിയാത്രയിൽമൂകാഭിലാഷങ്ങൾ മെല്ലെമൂടിത്തണുപ്പിക്കുന്നവൻ കാര്യം പറയാതെകണ്ണുകൾമൂടുന്നവൻ്റെകണക്കിലെ കണിശതകളിതമാശയല്ലന്നറിയുന്നേരം. കണ്ടു കണ്ടിരുന്നവൻ്റെകഥയൊരുകോലംവരച്ചുകൊണ്ട്.കപടലോകത്തിനൊരണ്ണം കുറക്കുന്നു.കടമകൾ കൊണ്ടാമൗനിയിന്ന്.